കേരളം

kerala

ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി - ഡാനിയേല കോളിൻസ് ഫൈനലില്‍

സെമിയില്‍ പോളണ്ടിന്‍റെ ഇഗാ സ്വിറ്റെകിനെയാണ് കോളിൻസ് തകര്‍ത്തത്.

Australian Open  Danielle Collins reach final  Danielle Collins beat Iga Swiatek  Ashleigh Barty  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  ഡാനിയേല കോളിൻസ് ഫൈനലില്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡാനിയേല കോളിൻസ് ഫൈനലില്‍; എതിരാളി ബാര്‍ട്ടി

By

Published : Jan 27, 2022, 6:21 PM IST

മെല്‍ബണ്‍: അമേരിക്കന്‍ താരം ഡാനിയേല കോളിൻസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ്‌ ഫൈനലില്‍. സെമിയില്‍ പോളണ്ടിന്‍റെ ഇഗാ സ്വിറ്റെകിനെയാണ് കോളിൻസ് തകര്‍ത്തത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് കോളിന്‍സിന്‍റെ വിജയം. സ്‌കോര്‍: 6-4, 6-1.ടൂര്‍ണമെന്‍റിന്‍റെ ഏഴാം സീഡായ സ്വിറ്റെകിനെതിരെ മിന്നുന്ന പ്രകടനമാണ് 27ാം സീഡായ അമേരിക്കന്‍ താരം പുറത്തെടുത്തത്.

ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയാണ് കോളിൻസിന്‍റെ എതിരാളി. ആദ്യ സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്.

also read: റൊണാള്‍ഡോ പുറത്ത്; ലോകത്തിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് എര്‍ലിങ് ഹാലൻഡ്

വെറും 62 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഓസീസ് താരത്തിന്‍റെ വിജയം. സ്‌കോര്‍: 6-1, 6-3.

ABOUT THE AUTHOR

...view details