മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍. സെമി ഫൈനലിൽ അമേരിക്കയുടെ മാഡിസണ്‍ കീസിനെയാണ് ആഷ്‌ലി തോല്‍പ്പിച്ചത്.
വെറും 62 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഓസീസ് താരത്തിന്‍റെ വിജയം. ബാര്‍ട്ടിക്ക് കാര്യമായ വെല്ലുവിളിയാവാന്‍ കീസിനായില്ല. സ്‌കോര്‍: 6-1, 6-3.വിജയത്തോടെ 1980ന് ശേഷം ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോഡും ബാര്‍ട്ടി സ്വന്തമാക്കി.