മെല്‍ബണ്‍:ഓസ്‍ട്രേലിയൻ ഓപ്പണ്‍ ടെന്നിസിലെ വനിത വിഭാഗം കിരീടം ബെലാറസിന്‍റെ അരിയാന സബലെങ്കയ്‌ക്ക്. ഫൈനലില്‍ കസാഖിസ്ഥാന്‍റെ എലീന റൈബാകിനയെയാണ് അഞ്ചാം സീഡായ സബലങ്ക കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അരിയാന സബലെങ്കയുെട വിജയം.
റോഡ് ലാവര്‍ അറീനിയില്‍ നടന്ന മത്സരത്തില്‍ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷമാണ് ബെലാറസ് താരം പൊരുതിക്കയറിയത്. ആദ്യ സെറ്റ് വിജയിക്കാന്‍ എലീനയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നേടിയ സബലെങ്ക മത്സരം സ്വന്തമാക്കുകയായിരുന്നു.