മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് (Australian Open 2024) വനിത സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. നിലവിലെ വിംബിള്‍ഡണ്‍ വനിത ചാമ്പ്യനും ലോക ഏഴാം സീഡുമായ മാര്‍ക്കേറ്റ വോണ്‍ഡ്രോസോവ (Marketa Vondrousova) ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തില്‍ 93-ാം റാങ്കിലുള്ള യുക്രൈന്‍ താരം ഡയാന യസ്‌ട്രെംസ്‌കയാണ് (Dayana Yastremska) ചെക്ക് റിപ്പബ്ലിക് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്.
ബൈ ബൈ വോണ്‍ഡ്രോസോവ, ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിംബിള്‍ഡണ്‍ ചാമ്പ്യനെ അട്ടിമറിച്ച് ഡയാന യസ്‌ട്രെംസ്‌ക - Marketa Vondrousova
Australian Open 2024: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കേറ്റ വോണ്‍ഡ്രോസോവ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ടില്‍ നിന്നും പുറത്ത്. ചെക്ക് റിപ്പബ്ലിക് താരത്തെ തകര്‍ത്തത് ലോക റാങ്കിങ്ങില്‍ 93-ാം സ്ഥാനത്തുള്ള ഡയാന യസ്‌ട്രെംസ്‌ക.
Australian Open 2024
Published : Jan 15, 2024, 8:37 AM IST
സ്‌കോര്‍ : 1-6, 2-6