കേരളം

kerala

ETV Bharat / sports

അത്‌ലറ്റുകൾ പരിശീലനത്തിലേക്ക് മടങ്ങണം: അഞ്‌ജും മൗദ്‌ഗിലിന്‍

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ഇന്ത്യന്‍ ഷൂട്ടിങ് താരം അഞ്‌ജും മൗദ്‌ഗിലിനെ കഴിഞ്ഞ ദിവസമാണ് ശുപാർശ ചെയ്‌തത്

അഞ്‌ജും മൗദ്‌ഗിലിന് വാർത്ത  ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  കൊവിഡ് 19 വാർത്ത  ഷൂട്ടിങ് വാർത്ത  anjum moudgil news  tokyo olympics news  shooting news  covid 19 news
അഞ്‌ജും മൗദ്‌ഗിലിന്‍

By

Published : May 20, 2020, 5:51 PM IST

കൊല്‍ക്കത്ത:അത്‌ലറ്റുകൾ പരിശീലനത്തിലേക്ക് മടങ്ങിവരണമെന്ന് ഇന്ത്യന്‍ ഷൂട്ടർ അഞ്‌ജും മൗദ്‌ഗിലിന്‍. കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും തുറക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേഡിയങ്ങൾ തുറന്നിരിക്കുന്നതിൽ സന്തോഷമുണ്ട്. ഈ വർഷത്തെ ഏതെങ്കിലും മത്സരങ്ങൾക്കോ ​​ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകൾക്കോ ​​അത്‌ലറ്റുകൾക്ക് ശരിയായ പരിശീലനം ലഭിക്കും. അവർ പറഞ്ഞു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അഞ്‌ജുമിനെ ഇതിനകം നാമനിർദ്ദേശം ചെയ്‌തു കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്നും ആദ്യമായി യോഗ്യത നേടിയ രണ്ട് പേരില്‍ ഒരാളാണ് അഞ്‌ജും . ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേത്രി കൂടിയാണ് അഞ്‌ജും മൗദ്‌ഗിലിന്‍.

നേരത്തെ കൊവിഡ് 19 കാരണം ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങൾ മാറ്റവച്ചിരുന്നു. അന്താരാഷ്‌ട്ര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷനും സമാന രീതിയില്‍ ടൂർണമെന്‍റുകൾ ഉപേക്ഷിച്ചു.

ABOUT THE AUTHOR

...view details