ലോസാൻ (സ്വിറ്റ്സർലൻഡ്): അന്താരാഷ്ട്ര ബോക്‌സിങ് മത്സരങ്ങളില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് വിലക്ക്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍റർനാഷണൽ ബോക്‌സിങ് അസോസിയേഷന്‍റെയാണ് (ഐബിഎ) തീരുമാനം.
അസോസിയേഷന്‍റെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന്, ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഏറ്റവും പുതിയ ശിപാർശകൾക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
''അന്താരാഷ്ട്ര ബോക്‌സിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ ക്ഷണിക്കുകയോ അനുവദിക്കുകയോ ചെയ്യില്ല. സംഘടനാപരമായ അല്ലെങ്കിൽ നിയമപരമായ കാരണങ്ങളാൽ ഇത് സാധ്യമല്ലെങ്കിൽ, നിഷ്പക്ഷ കായികതാരങ്ങളായി മാത്രമേ അവർക്ക് പങ്കെടുക്കാൻ അനുവാദമുള്ളൂ. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും." സംഘടന പ്രസ്‌താവനയില്‍ അറിയിച്ചു.
also read: 'ഷെയ്ൻ, നിങ്ങൾ നിങ്ങളുടെ ജീവിതം രാജാവായി ജീവിച്ചു': താരത്തിന് അനുശോചനവുമായി കപിൽ ദേവ്
ഐഒസിയുടെ ശിപാർശ പ്രകാരം ഈ വർഷം റഷ്യയിലും ബെലാറസിലും ആസൂത്രണം ചെയ്ത അന്താരാഷ്ട്ര മത്സരങ്ങള്‍ റദ്ദാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ നിരന്തരമായ അവലോകനത്തിന് വിധേയമാക്കുമെന്നും ഐബിഎ അറിയിച്ചിട്ടുണ്ട്.