ഹാങ്‌ചോ :ഏഷ്യന്‍ ഗെയിംസ് 2023 (Asian Games 2023) ഷൂട്ടിങ് വിഭാഗത്തിലെ (Shooting Events In Asian Games) പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ (10M Air Riffle Finals) ഫൈനല്‍സില്‍ ഇന്ത്യന്‍ താരം റമിതയ്‌ക്ക് വെങ്കലം. ഷൂട്ടിങ് വിഭാഗത്തില്‍ ഈ ഗെയിംസിലെ താരത്തിന്‍റെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വനിത സംഘത്തിലെയും അംഗമായിരുന്നു റമിത.
യോഗ്യതാറൗണ്ടിലെ രണ്ടാം സ്ഥാനക്കാരിയായി ഫൈനലിന് എത്തിയ താരം അവസാന അങ്കത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 230.1 പോയിന്‍റായിരുന്നു കലാശപ്പോരില്‍ റമിത സ്വന്തമാക്കിയത്. ചൈനീസ് താരം ഹുവാങ് യൂടിങ് ഗെയിംസ് റെക്കോഡ് സ്വന്തമാക്കിയാണ് സ്വര്‍ണമെഡല്‍ നേടിയെടുത്തത്.
17 കാരിയായ ചൈനീസ് താരത്തിന് ഫൈനലില്‍ 252.7 പോയിന്‍റ് നേടാനായി. ചൈനയുടെ തന്നെ ഹാന്‍ ജായുവാണ് വെള്ളി മെഡല്‍ ജേതാവ്. അതേസമയം, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം മെഹുലി ഘോഷ് നാലാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. യോഗ്യതാറൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരിയായിട്ടായിരുന്നു താരം ഫൈനലിലേക്ക് എത്തിയത്.