ഹാങ്‌ചോ : ഏഷ്യൻ ഗെയിംസിൽ ഏറെ പ്രതീക്ഷ നൽകുന്ന ഷൂട്ടിങ്ങ് യാർഡിൽ നിന്ന് വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യൻ ഷൂട്ടർമാർ (Asian Games 2023). വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംര സ്വർണം വെടിവച്ചിട്ടപ്പോൾ ആഷി ചൗക്‌സി വെങ്കല മെഡൽ സ്വന്തമാക്കി (Sift Kaur Samra wins gold 50m rifle 3 positions). ഏഷ്യാഡിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമാണിത്.
Asian Games 2023 India Wins Gold And Bronze In Shooting ഷൂട്ടിങ്ങിൽ ലോക റെക്കോഡോടെ സ്വർണം വെടിവച്ചിട്ട് സിഫ്റ്റ് കൗർ സംര - Asian Games 2023 medal tally
Sift Kaur Samra shot gold with a world record : 469.6 പോയിന്‍റുമായി ലോക റെക്കോഡോടെയാണ് സിഫ്റ്റ് കൗർ സംര സ്വർണം നേടിയത്. നേരത്തെ ടീം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
Sift Kaur Samra wins gold and Ashi Chouksi won bronze for India in women's 50m rifle 3 positions
Published : Sep 27, 2023, 11:39 AM IST
469.6 പോയിന്‍റ് നേടിയ സിഫ്റ്റ് കൗർ സംര 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ലോക റെക്കോഡ്, ഗെയിംസ് റെക്കോഡുകൾ സ്വന്തം പേരിലാക്കിയാണ് ഒന്നാമതെത്തിയത്. ആതിഥേയരായ ചൈനയുടെ ക്യോങ്യൂ ഷാങ് 462.3 പോയിന്‍റുമായാണ് വെള്ളി നേടിയത്. മൂന്നാമതെത്തിയ ആഷി ചൗക്‌സി 451.9 പോയിന്‍റാണ് സ്വന്തമാക്കിയത്. അതേസമയം, മണിനി കൗശിക് യോഗ്യത റൗണ്ടിൽ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.