ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ഷൂട്ടിങ്ങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ (10M Air Pistol Women's Singles) വനിത ഫൈനല്‍സില്‍ ഇരട്ട മെഡല്‍ നേട്ടവുമായി ഇന്ത്യ (India win two medals in 10M Air Pistol Women's Individual). ഇന്ന് നടന്ന വ്യക്തിഗത വിഭാഗം ഫൈനലില്‍ പലാക് ഗുലിയ (Palak Gulia) ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയപ്പോള്‍ ഇഷ സിങ് (Isha Singh) മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായി വെള്ളി മെഡല്‍ സ്വന്തമാക്കി.
18കാരിയായ പലാക് ഗുലിയ ഗെയിംസ് റെക്കോഡ് തകര്‍ത്താണ് ഇക്കുറി സ്വര്‍ണമെഡലിലേക്ക് കുതിച്ചത് (Palak Gulia Gold Medal In Asian Games). ഫൈനലില്‍ ഇന്ത്യയുടെ യുവതാരം 241.2 പോയിന്‍റോടെയായിരുന്നു പലാക് ഫൈനലില്‍ സ്വര്‍ണ മെഡല്‍ ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇഷ 239.7 പോയിന്‍റാണ് നേടിയത്.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇഷ സിങ്ങിന്‍റെ നാലാമത്തെ മെഡലാണ് ഇത്. ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇഷ, പലാക്, ദിവ്യ സുബ്ബരാജു സഖ്യം വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും ഇഷ മെഡല്‍ നേടിയെടുത്തത്.
നേരത്തെ, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ (25M Pistol Women's Individual) വ്യക്തിഗത ഇനത്തിലും ഇഷ വെള്ളി നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ മത്സരിച്ചപ്പോള്‍ സ്വര്‍ണം മെഡലാണ് ഇഷ അംഗമായ ടീമിന് സാധിച്ചത്. മനു ഭേക്കർ (Manu Bhaker ), റിഥം സാങ്‌വാൻ (Rhythm Sangwan) എന്നിവര്‍ക്കൊപ്പമായിരുന്നു ഇഷ സിങ് സ്വര്‍ണ മെഡല്‍ നേടിയെടുത്തത് (Medals won by Isha Singh in Asian Games 2023).
ഹാങ്‌ചോയിലെ സ്വര്‍ണത്തിളക്കം:ഏഷ്യന്‍ ഗെയിംസ് 2023ല്‍ ഇന്ത്യ ഇതുവരെ എട്ട് സ്വര്‍ണമാണ് നേടിയത്. ഇന്ന് (സെപ്‌റ്റംബര്‍ 29) പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍ (50m Rifle 3 Positions) ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയിരുന്നു. ഐശ്വരി പ്രതാപ് സിങ് തോമർ (Aishwary Pratap Sing Tomar), സ്വപ്‌നിൽ സുരേഷ് കുസാലെ (Swapnil Suresh Kusale), അഖിൽ ഷിയോറൻ (Akhil Sheoran) എന്നിവരുടെ മികവിലായിരുന്നു ഇന്ത്യ ഹാങ്‌ചോയില്‍ ഗോള്‍ഡ് അടിച്ചെടുത്തത്.
Read More :Asian Games 2023 India Wins 7th Gold Medal: ഏഴാം സ്വർണവുമായി ഇന്ത്യ, നേട്ടം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍