കേരളം

kerala

ETV Bharat / sports

ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെള്ളി - മേരി കോമിന് വെള്ളി

കസാഖിസ്ഥാന്‍റെ നാസിം കിസായിബേയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം പരാജയപ്പെട്ടത്.

Asian Boxing Championships  Asian Boxing  ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷ്  മേരി കോമിന് വെള്ളി  ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം പരാജയപ്പെട്ടത്.
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെള്ളി

By

Published : May 30, 2021, 10:09 PM IST

ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെള്ളി. ഞായറാഴ്ച നടന്ന ഫെെനലില്‍ കസാഖിസ്ഥാന്‍റെ നാസിം കിസായിബേയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം പരാജയപ്പെട്ടത്. 2-3നാണ് ഇന്ത്യൻ താരത്തിന്‍റെ തോൽവി.

also read:ഫ്രഞ്ച് ഓപ്പണ്‍: നവോമി ഒസാക്കയ്ക്ക് വിജയത്തുടക്കം

38കാരിയായ മേരി കോം തന്നേക്കാൾ 11 വയസ് പ്രായം കുറവുള്ള കസാഖ് താരത്തോട് ആദ്യ റൗണ്ടിൽ വിജയം നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ സമനില പിടിച്ച കസാഖ് താരം വിജയവും ഇടിച്ചിടുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണമടക്കം ഇന്ത്യന്‍ താരത്തിന്‍റെ ഏഴാമത്തെ മെഡല്‍ നേട്ടമാണിത്. 2003, 2005, 2010, 2012 വര്‍ഷങ്ങളില്‍ സ്വര്‍ണം കണ്ടെത്തിയ താരം 2008ല്‍ വെള്ളി നേടിയിരുന്നു.

ABOUT THE AUTHOR

...view details