മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിലെ തുടക്കം ഗംഭീരമാക്കി ടോപ് സീഡും ലോക ഒന്നാം നമ്പര്‍ വനിത താരവുമായ ആഷ്‌ലി ബാര്‍ട്ടി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ യുക്രൈനിന്‍റെ ലെസിയ സുറെങ്കോയെയാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തുടക്കം ഗംഭീരമാക്കി ബാര്‍ട്ടിയും ഒസാക്കയും - ആഷ്‌ലി ബാര്‍ട്ടി
ആദ്യ റൗണ്ട് പോരാട്ടത്തില്‍ യുക്രൈനിന്‍റെ ലെസിയ സുറെങ്കോയെയാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തുടക്കം ഗംഭീരമാക്കി ബാര്‍ട്ടിയും ഒസാക്കയും
54 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് താരത്തിന്‍റെ ജയം. സ്‌കോര്‍: 6-0, 6-1. മെല്‍ബണ്‍ പാര്‍ക്കില്‍ പ്രഥമ കിരീടമാണ് നാട്ടുകാരികൂടിയായ ബാര്‍ട്ടി ലക്ഷ്യം വെയ്‌ക്കുന്നത്.
അതേസമയം നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും ആദ്യ മത്സരത്തില്‍ ജയിച്ച് കയറി. കൊളംബിയയുടെ കമീല ഒസോറിയോയെയാണ് ജപ്പാന്‍ താരം കീഴടക്കിയത്. സ്‌കോര്‍ 6-3, 6-3.