മെൽബണ്‍: 44 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടം സ്വന്തമാക്കി ആഷ്‌ലി ബാർട്ടി. ഓസ്ട്രേലിയൻ ഓപ്പണ്‍ വനിത സിംഗിൾസ് ഫൈനലിൽ യുഎസിന്‍റെ ലോക 30-ാം നമ്പർ താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കൂടിയായ ആഷ്‌ലി കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3,7-6.
മത്സരത്തിന്‍റെ ആദ്യ ഗെയിം അനായാസമായാണ് ആഷ്‌ലി സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഗെയിമിൽ കോളിൻസ് ശക്‌തമായി തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ കോളിൻസ് ഗെയിം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അതിശയകരമായി ആഷ്‌ലി മത്സരത്തിലേക്ക് തിരിച്ചത്തി. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം ഒടുവിൽ ആഷ്‌ലി നേടിയെടുക്കുകയായിരുന്നു.