ലണ്ടന്‍:മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസിനെ സ്വന്തമാക്കി ആഴ്‌സണല്‍. ദീര്‍ഘകാല കരാറാണ് ഗണ്ണേഴ്‌സുമായി ഗബ്രിയേല്‍ ജെസ്യൂസ് ഒപ്പുവെച്ചിരിക്കുന്നത്. 45 മില്യണ്‍ യൂറോയാണ് കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ട്.
2017 മുതല്‍ സിറ്റിക്കൊപ്പമുള്ള താരമാണ് 25കാരനായ ജെസ്യൂസ്. സിറ്റിക്കായി 236 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ താരം നേടിയിട്ടുണ്ട്. സിറ്റിക്കൊപ്പം നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, മൂന്ന് ലീഗ് കപ്പും, എഫ്‌എ കപ്പും താരം നേടിയിട്ടുണ്ട്.
ആഴ്‌സണലിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ജെസ്യൂസ് പറഞ്ഞു. പരിശീലകനായ മൈക്കൽ അർട്ടെറ്റയ്‌ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നത് രസമുള്ള കാര്യമാണെന്നും ജെസ്യൂസ് കൂട്ടിച്ചേര്‍ത്തു. സിറ്റിയില്‍ പെപ് ഗാർഡിയോളയുടെ കീഴില്‍ സഹ പരിശീലകനായിരുന്ന മൈക്കൽ അർട്ടെറ്റ.
അർട്ടെറ്റ ബുദ്ധിമാനായ പരിശീലകനും, മികച്ച കളിക്കാരനുമായിരുന്നു. അതിനാല്‍ എന്നെയോ മറ്റ് യുവ കളിക്കാരനെയോ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജെസ്യൂസ് കൂട്ടിച്ചേര്‍ത്തു. കരാര്‍ കാലാവധി അവസാനിച്ചതോടെ ടീം വിട്ട അലക്‌സാണ്ടർ ലകാസെറ്റിന് പകരക്കാരനായാണ് ഗണ്ണേഴ്‌സ് ജെസ്യൂസിനെ കൂടാരത്തില്‍ എത്തിച്ചത്.