ലണ്ടന്‍: ആഴ്‌സണല്‍ മുഖ്യ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. 3 വര്‍ഷത്തേക്കുള്ള പുതിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ കോച്ച് ടീമിനൊപ്പം 2024-25 സീസണ്‍ വരെ തുടരും. പുതിയ കരാർ ഒപ്പിട്ടതിന് പിന്നാലെ ടീമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി ആർട്ടേറ്റ അഭിപ്രായപ്പെട്ടു.
ആഴ്‌സണല്‍ പരിശീലകനായി മൈക്കല്‍ ആര്‍ട്ടേറ്റ തുടരും; പുതിയ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് - മൈക്കിള്‍ ആര്‍റ്റേറ്റ
2019 ലാണ് മൈക്കല്‍ ആര്‍ട്ടേറ്റ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്
![ആഴ്‌സണല്‍ പരിശീലകനായി മൈക്കല്‍ ആര്‍ട്ടേറ്റ തുടരും; പുതിയ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് Mikel Arteta arsenal contract Mikel Arteta new contract arsenal coach contract arsenal latest news മൈക്കിള്‍ ആര്‍റ്റേറ്റ ആഴ്‌സണല്‍ പരിശീലകന്‍ മൈക്കിള്‍ ആര്‍റ്റേറ്റ കരാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15210927-thumbnail-3x2-arteta.jpg)
ഉനായ് എമിറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് 2019 ലാണ് നാല്‍പതുകാരനായ മൈക്കല്‍ ആര്‍ട്ടേറ്റ ആഴ്‌സണലിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. കോച്ചായി എത്തിയതിന് ശേഷം അദ്ദേഹത്തിന് കീഴിലാണ് ഗണ്ണേഴ്‌സ് എഫ് എ കപ്പ് നേടിയത്. 2020 ല്‍ ചെല്‍സിയെ പരാജയപ്പെടുത്തിയായിരുന്നു അന്ന് ആഴ്‌സണലിന്‍റെ കിരീടനേട്ടം.
പരിശീലകസ്ഥാനം ഏറ്റെടുത്തിന് പിന്നാലെ 2020-21 സീസണില്‍ ആഴ്‌സണലിനെ ആർട്ടേറ്റ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. നാല് മത്സരങ്ങള്‍ ശേഷിക്കെ നിലവില്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ഗണ്ണേഴ്‌സ് അഞ്ച് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് അരികിലാണ്. 34 മത്സരങ്ങളില്‍ നിന്ന് 63 പോയിന്‍റാണ് ടീമിനുള്ളത്. ആര്‍ട്ടേറ്റയ്‌ക്ക് പുറമെ ആഴ്‌സണല്‍ വനിത ടീമിന്‍റെ പരിശീലകന്‍ ജോനാസ് ഈഡെവാളിന്‍റെ കരാറും 2023-24 സീസണ്‍ വരെ പുതുക്കിയതായി ക്ലബ്ബ് അറിയിച്ചു.