കേരളം

kerala

ETV Bharat / sports

അര്‍ജുന അവാര്‍ഡ് ജേതാവ് വി. ചന്ദ്രശേഖര്‍ കൊവിഡ് ബാധിച്ച് മരിച്ചു

കായികരംഗത്ത് ഒരു ഇതിഹാസം നഷ്ടപ്പെട്ടുവെന്ന് ചെന്നൈയിലെ ടേബിൾ ടെന്നീസ് ഫ്രട്ടേണിറ്റി അനുശോചിച്ചു.

table tennis player  V Chandrasekhar  ടേബിള്‍ ടെന്നീസ് താരം  മുന്‍ ഇന്ത്യന്‍  കൊവിഡ് ബാധിച്ച് മരിച്ചു  അര്‍ജുന അവാര്‍ഡ് ജേതാവ്
അര്‍ജുന അവാര്‍ഡ് ജേതാവ് വി. ചന്ദ്രശേഖര്‍ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : May 13, 2021, 12:52 AM IST

ചെന്നൈ: അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരവുമായ വേണുഗോപാല്‍ ചന്ദ്രശേഖര്‍ (64) അന്തരിച്ചു. കൊവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹത്തിന് 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സെമിഫൈനലിലെത്താനായിട്ടുണ്ട്.

1984-ല്‍ കാൽമുട്ട് നടത്തിയ ഒരു ശസ്ത്രക്രിയയാണ് ചെന്നെെ സ്വദേശിയായ താരത്തിന്‍റെ കരിയര്‍ തകര്‍ത്തത്. ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി. തുടര്‍ന്ന് വിധിയോട് പൊരുതിയാണ് പരിശീലക കുപ്പായമിട്ടത്. നിലവിലെ ഇന്ത്യന്‍ താരമായ ജി. സത്യനടക്കമുള്ള താരങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് ഒരു ഇതിഹാസം നഷ്ടപ്പെട്ടുവെന്ന് ചെന്നൈയിലെ ടേബിൾ ടെന്നീസ് ഫ്രട്ടേണിറ്റി അനുശോചിച്ചു.

also read: യൂറോ കപ്പിന് വാന്‍ഡിക്കില്ല; ഡച്ച് പോരാളികള്‍ക്ക് തിരിച്ചടി

ABOUT THE AUTHOR

...view details