അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു - മുഹമ്മദ് അനസ് വാർത്ത
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹെഡ് ക്വർട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്
ന്യൂഡല്‍ഹി: ഹ്രസ്വദൂര ഓട്ടക്കാരന്‍ മുഹമ്മദ് അനസ് ഉൾപ്പെടെ രണ്ട് താരങ്ങൾ അർജുന അവാർഡ് ഏറ്റുവാങ്ങി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹെഡ് ക്വർട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അനസിനെ കൂടാതെ ഷോട്ട് പുട്ടർ തേജിന്ദ്രപാല്‍ സിങും പുരസ്കാരം സ്വീകരിച്ചു. റസ്‌ലർ ബജ്‌രങ് പുനിയ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്കാരം ഏറ്റുവാങ്ങി. മൊഹീന്ദ്രർ സിങ് ദില്ലണ്‍ ധ്രോണാചാര്യ പുരസ്കാരവും മന്ത്രിയില്‍ നിന്നും സ്വീകരിച്ചു. വ്യാഴാഴ്ച്ചയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.