ഹൈദരാബാദ്:കേന്ദ്ര മന്ത്രി അർജുന്‍ മുണ്ടയെ ആർച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഡല്‍ഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം മൂന്ന് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍ പ്രസിഡന്‍റ് വിജയ് കുമാർ മല്‍ഹോത്രയുടെ പിന്തുണയോടെ മത്സരിച്ച അർജുന്‍ മുണ്ട 16 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അർജുന്‍ മുണ്ട 34 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ എതിരാളി ബിവിപി റാവുവിന് 18 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രമോദ് ചന്ദുർക്കറെ ജനറല്‍ സെക്രട്ടറിയായും ഹരിയാനയില്‍ നിന്നുള്ള ക്യാപ്റ്റന്‍ അഭിമന്യു സിന്ധുവിനെ സീനിയർ വൈസ് പ്രസിഡന്‍റായും ഉത്തരാഖണ്ഡില്‍ നിന്നുള്ള രജീന്ദർ സിംഗ് തോമറിനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.
അർജുന്‍ മുണ്ടെ ആർച്ചറി അസോസിയേഷന്‍ പ്രസിഡന്‍റ് - എഎഐ വാർത്ത
ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ അർച്ചറി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്
അർജുന്‍ മുണ്ടെ
ദേശീയ ആർച്ചറി അസോസിയേഷന് നേരത്തെ അന്താരാഷ്‌ട്ര അംഗീകാരം നഷ്‌ടമായിരുന്നു. സംഘടനയുടെ ഭാരവാഹിത്വം സംബന്ധിച്ച മല്‍പ്പിടിത്തമാണ് വേൾഡ് ആർച്ചറി അസോസിയേഷന്‍റെ നടപടിയില്‍ കലാശിച്ചത്. ഇതേ തുടർന്ന് അടുത്തിടെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉൾപ്പെടെ താരങ്ങൾക്ക് ഇന്ത്യന്‍ പതാകക്ക് കീഴില്‍ മത്സരിക്കാനായിരുന്നില്ല.