ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെയുള്ള ആഘോഷ പ്രകടനത്തില്‍ വിശദീകരണവുമായി അർജന്‍റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ചീത്ത വിളിച്ച ഫ്രഞ്ച് താരങ്ങള്‍ക്കുള്ള മറുപടിയായിരുന്നു തന്‍റെ ആഘോഷമെന്ന് മാര്‍ട്ടിനെസ് അർജന്‍റൈൻ റേഡിയോ സ്റ്റേഷനായ ലാ റെഡിനോട് പറഞ്ഞു.
ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം സഹതാരങ്ങളുടെ അടുത്തേക്ക് നടക്കുന്നിതിനിടെ പുരസ്‌കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഖത്തർ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയുള്ള മാർട്ടിനെസിന്‍റെ പ്രകടനം അതിരുകടന്നതായിരുന്നു എന്നാണ് വിമര്‍ശനം.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്ത് എത്തിയത്. അഹങ്കാരത്തോടെയുള്ള പ്രവൃത്തിയായിരുന്നില്ല അതെന്നും 30കാരന്‍ വ്യക്തമാക്കി. ഫ്രാൻസിനെതിരായ ലോകകപ്പ് വിജയത്തെക്കുറിച്ചും മാർട്ടിനെസ് മനസ് തുറന്നു.
മത്സരം ഏറെ സങ്കീർണ്ണമായിരുന്നുവെന്നും വിജയം ഏറെ സ്വപ്‌ന കണ്ട നിമിഷമായിരുന്നുവെന്നും മാർട്ടിനെസ് കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾ ഒരുപാട് കഷ്‌ടപ്പെട്ടു. എല്ലാം നിയന്ത്രണത്തിലാണെന്നാണ് ഞങ്ങള്‍ കരുതിയത്.