പാരീസ് : ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വര്‍ണം. ലോകകപ്പ് സ്റ്റേജ് 3-ല്‍ വ്യക്തിഗത ഇനത്തിലാണ് ദീപിക വീണ്ടും സ്വര്‍ണം എയ്തിട്ടത്. റഷ്യയുടെ എലീന ഒസിപോവയെ 6-0 എന്ന സ്കോറിനാണ് താരം തകര്‍ത്തത്.
നേരത്തെ മിക്സിഡ് ഡബിള്‍സിലും, വനിതകളുടെ ടീം ഇനത്തിലും സ്വര്‍ണം നേടിയ സംഘത്തില്‍ ദീപികയുമുണ്ടായിരുന്നു. വനിത ടീം ഇനത്തില്‍ ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. മിക്‌സഡ് ഡബിള്‍സില്‍ ഭര്‍ത്താവ് കൂടിയായ അതാനു ദാസിനൊപ്പമാണ് താരം സ്വര്‍ണം കണ്ടെത്തിയത്.