കേരളം

kerala

ETV Bharat / sports

'ഗുസ്‌തി താരങ്ങളുടെ ആരോപണം ഗൗരവതരം, നടപടിയെടുക്കും': കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂര്‍ - ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്

ഗുസ്‌തി താരങ്ങളുടെ ലൈംഗിക ആരോപണ പരാതിയില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 72 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കും. ഡബ്ല്യുഎഫ്‌ഐക്ക് നോട്ടിസ് അയച്ചു. മറുപടി വൈകിയാല്‍ നടപടി സ്വീകരിക്കും. സർക്കാർ കായിക താരങ്ങള്‍ക്കൊപ്പമെന്ന് താക്കൂര്‍.

Anurag Thakur on wrestlers protesting against WFI  ഗുസ്‌തി താരങ്ങളുടെ ആരോപണം ഗൗരവതരം  അനുരാഗ്‌ താക്കൂര്‍  Anurag Thakur on wrestlers protesting against WFI  Anurag Thakur  wrestlers protesting against WFI  WFI  ഡബ്ല്യുഎഫ്‌ഐക്ക് നോട്ടിസ്  റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്  ഗുസ്‌തിക്കാരുടെ സമരം
കായിക മന്ത്രി അനുരാഗ്‌ താക്കൂര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

By

Published : Jan 19, 2023, 10:34 PM IST

ചണ്ഡീഗഡ്: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മോധാവി ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങിനും പരിശീലകര്‍ക്കും എതിരായ വനിത ഗുസ്‌തി താരങ്ങളുടെ ലൈംഗിക ആരോപണ പരാതിയില്‍ പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ്‌ താക്കൂര്‍. കായിക താരങ്ങളുടെ പരാതി ഗൗരവതരമാണെന്നും താരങ്ങളുടെ താത്പര്യ പ്രകാരം വിഷയത്തില്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെത്തി ഗുസ്‌തി താരങ്ങളെ നേരില്‍ കാണുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും താക്കൂർ പറഞ്ഞു.

'ആരോപണം ഗൗരവതരം': സ്‌പോര്‍ട്‌സിനും കായിക താരങ്ങളുടെ ഉന്നമനത്തിനും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ആഗോള തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വച്ച് ധാരാളം മെഡലുകള്‍ നേടുകയും ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷനുകളെ മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഗുസ്‌തിക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗുരുതരമാണ്.

വിഷയത്തില്‍ നടപടിയെടുക്കാന്‍ ഡബ്ല്യുഎഫ്‌ഐക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. മറുപടി നൽകുന്നതിൽ ഡബ്ല്യൂഎഫ്ഐ പരാജയപ്പെട്ടാൽ 2011ലെ ദേശീയ കായിക വികസന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഫെഡറേഷനെതിരെ നടപടിയെടുക്കമെന്നും താക്കൂര്‍ പറഞ്ഞു. ഡബ്ല്യൂഎഫ്ഐ മേധാവിക്ക് എതിരെ ജന്തർ മന്തറിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നതോടെ വിഷയം കൂടുതൽ സജീവമായ സാഹചര്യത്തിലാണ് കായിക മന്ത്രാലയം വിഷയത്തിൽ ശക്തമായ ഇടപെടലിന് തയ്യാറായത്.

ഡൽഹി ജന്തർ മന്തറിലെ സമര സ്ഥലത്ത് നടക്കുന്ന സമരത്തില്‍ ലൈംഗിക ചൂഷണം അടക്കം ഗുരുതരമായ ആരോപണങ്ങളാണ് നിരവധി ഗുസ്‌തി താരങ്ങൾ ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മോധാവിയുമായ ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങിന് എതിരെ നടത്തിയത്. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ള റസ്‌ലിങ് താരങ്ങളാണ് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ ഒത്തുകൂടിയത്. ഡബ്ല്യുഎഫ്‌ഐയുടെ പരിശീലകർ സ്ത്രീകളോട് മോശമായി പെരുമാറുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് വിനേഷ് ഫോഗട്ട് നേരത്തെ ആരോപിച്ചിരുന്നു.

2020 ടോക്കിയോ ഒളിമ്പിക്‌സിലെ തോൽവിക്ക് ശേഷം ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും താരങ്ങള്‍ ആരോപിച്ചു. ഡബ്ല്യൂഎഫ്ഐയുടെ പ്രസിഡന്‍റ് നിരവധി തവണ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പരിശീലകര്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നും ഇന്ത്യൻ വനിത ഗുസ്‌തി താരമായ വിനേഷ് ഫോഗട്ട് ആരോപിച്ചു.

അടിസ്ഥാന രഹിതമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ബ്രിജ് ഭൂഷൺ ശരൺ സിങിന്‍റെ വിശദീകരണം. പരിശീലകർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്‌തി താരങ്ങൾ എന്തുകൊണ്ട് നേരത്തെ തങ്ങളുടെ പേരുകൾ സഹിതം ഫെഡറേഷനെ സമീപിച്ചില്ലെന്നും സിങ് ചോദിച്ചു.97 ശതമാനം ഗുസ്‌തിക്കാരും ബിഎഫ്‌ഐക്കൊപ്പമാണ്. "ലൈംഗിക പീഡനം നടന്നിട്ടില്ല. അങ്ങനെയൊന്നുണ്ടായാൽ ഞാൻ തൂങ്ങിമരിക്കുമെന്നും സിങ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. "ലൈംഗിക പീഡനം വലിയൊരു ആരോപണമാണ്. ഏത് തരത്തിലുള്ള അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details