കേരളം

kerala

ETV Bharat / sports

'ഇത്രയും വർഷങ്ങളായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നറിയാം'; ഹൃദയം തൊടുന്ന കുറിപ്പുമായി അന്‍റോണെല റൊക്കുസോ - ഫിഫ ലോകകപ്പ് 2022

ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ അഭിനന്ദിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അന്‍റോണെല റൊക്കുസോ

Antonella Roccuzzo  Antonella Roccuzzo congratulates Lionel Messi  Antonella Roccuzzo Instagram  Lionel Messi  Messi s wife Antonella Roccuzzo  fifa world cup  fifa world cup 2022  Qatar world cup
ഹൃദയം തൊടുന്ന കുറിപ്പുമായി അന്‍റോണെല റൊക്കുസോ

By

Published : Dec 19, 2022, 2:26 PM IST

ദോഹ : ഖത്തര്‍ ലോകകപ്പിലെ കിരീട നേട്ടത്തില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ അഭിനന്ദിച്ച് ജീവിതപങ്കാളി അന്‍റോണെല റൊക്കുസോ. മെസിയുടെ നേട്ടത്തിലൂടെ തങ്ങള്‍ വലിയ അഭിമാനം അനുഭവിക്കുന്നതായി അന്‍റോണെല പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് അന്‍റോണെല ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്.

"ചാമ്പ്യന്‍സ്! എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ലയണല്‍ മെസി, നിങ്ങളിലൂടെ എത്ര വലിയ അഭിമാനമാണ് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നത്. തോൽക്കാതിരിക്കാൻ അവസാന ശ്വാസം വരെ പോരാടണമെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി.

അതൊടുവില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളൊരു ലോക ചാമ്പ്യനാണ്, ഇത്രയും വർഷങ്ങളായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും ഇത് നേടാൻ നിങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങൾക്കറിയാം. വാമോസ് അര്‍ജന്‍റീന...' - അന്‍റോണെല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഖത്തറില്‍ മെസിയുടെ വിജയനിമിഷത്തില്‍ പങ്കാളികളായി അന്‍റോണെലയും മൂന്ന് മക്കളുമുണ്ടായിരുന്നു. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷമുള്ള മെസിയുടെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്‍റീന വിശ്വകിരീടം ചൂടിയത്. നിശ്ചിത സമയത്തും (2-2) അധികസമയത്തും (3-3) ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.

Also read:WATCH: ലോകകപ്പുമായി ഡ്രസിങ് റൂമിലെ മേശക്ക് മുകളിൽ മെസിയുടെ നൃത്തം; ഏറ്റെടുത്ത് ആരാധകര്‍

ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കായി വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.

ABOUT THE AUTHOR

...view details