ന്യൂഡല്‍ഹി: ഗവർണേഴ്സ് കപ്പിൽ വെങ്കലം ഉറപ്പിച്ച് ഇന്ത്യന്‍ ബോക്സിങ് താരം അമിത് പങ്കല്‍. 52 കിലോ വിഭാഗത്തിലാണ് ലോക വെള്ളിമെഡല്‍ ജേതാവും ഏഷ്യൻ ഗെയിംസ് ചാമ്പ്യനും കൂടിയായ ഹരിയാന ബോക്‌സർ സെമിയില്‍ കടന്നത്. റഷ്യന്‍ താരം തമീർ ഗാലനോവിനെ 5-0 ത്തിനാണ് താരം തോല്‍പ്പിച്ചത്.
ഗവർണേഴ്സ് കപ്പിൽ വെങ്കലം ഉറപ്പിച്ച് അമിത് പങ്കല്‍ - ഗവർണേഴ്സ് കപ്പിൽ
52 കിലോ വിഭാഗത്തിലാണ് ലോക വെള്ളിമെഡല്‍ ജേതാവും ഏഷ്യൻ ഗെയിംസ് ചാമ്പ്യനും കൂടിയായ ഹരിയാന ബോക്‌സർ സെമിയില്‍ കടന്നത്.
ഗവർണേഴ്സ് കപ്പിൽ വെങ്കലം ഉറപ്പിച്ച് അമിത് പങ്കല്‍
റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബർഗിലാണ് മത്സരം നടക്കുന്നത്. അതേസമയം ഇന്ത്യന്‍ സംഘത്തിലെ സുമിത് സാങ്‌വാൻ (81 കിലോഗ്രാം), മുഹമ്മദ് ഹുസാമുദ്ദീൻ (57 കിലോഗ്രാം), നമൻ തൻവർ (91 കിലോഗ്രാം), ആശിഷ് കുമാർ (75 കിലോഗ്രാം), വിനോദ് തൻവർ (49 കിലോഗ്രാം) എന്നിവർ തോറ്റു പുറത്തായി.