കേരളം

kerala

ETV Bharat / sports

അമേരിക്കന്‍ ബോക്‌സർ മെക്കേല മെയർക്ക് കൊവിഡ് 19

കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ മെക്കേല മെയർക്ക് യുഎസിലെ മറ്റൊരു മുന്‍നിര ബോക്‌സർ ഹെലന്‍ ജോസഫുമായി വ്യാഴാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാകില്ല

mikaela mayer news  covid 19 news  മെക്കേല മെയർ വാർത്ത  കൊവിഡ് 19 വാർത്ത
മെയർ

By

Published : Jun 8, 2020, 12:37 PM IST

വാഷിങ്‌ടണ്‍:അമേരിക്കന്‍ ബോക്‌സിങ് താരം മെക്കേല മെയർക്ക് കൊവിഡ് 19. ഫെതർവെയിറ്റ് എന്‍എബിസി ചാമ്പ്യനാണ് മെയർ. ഞായറാഴ്‌ചയാണ് മെയർ കൊവിഡ് ബാധിതയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങൾ വ്യക്തമാക്കിയത്. മുന്‍ ഒളിമ്പ്യന്‍ കൂടിയായ മേയർ 59 കിലോ വിഭാഗത്തില്‍ രാജ്യത്തെ ഉയർന്നുവരുന്ന ബോക്‌സിങ് താരം കൂടിയാണ്. കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗ ലക്ഷണങ്ങളൊന്നും അവർ ഇതേവരെ കാണിച്ച് തുടങ്ങിയിട്ടില്ല. വ്യാഴാഴ്‌ച അമേരിക്കയിലെ മറ്റൊരു മുന്‍നിര ബോക്‌സർ ഹെലന്‍ ജോസഫുമായി മത്സരിക്കാനിരിക്കെയാണ് മെയർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details