മിനിയപൊളിസി:രാജ്യത്ത് ഒട്ടാകെ തെരുവില്‍ ഫ്ലോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈക്കൾ ജോർദാന്‍ രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം.
ജോർജ് ഫ്ലോയിഡിന് നേരിട്ട അനീതിക്കെതിരെ പ്രതികരിക്കുന്നവർക്കൊപ്പം ഞാനുമുണ്ട് അദ്ദേഹം കുറിച്ചു. ഈ ക്രൂരതക്ക് നേരെ മുഖം തിരിക്കാതിരിക്കാം. അനീതിക്കെതിരെ സമാധാനപരമായി പ്രതികരിക്കാം. നീതിക്കായി നിയമങ്ങൾ മാറ്റിയെഴുതാന്‍ ഒറ്റക്കെട്ടായി നമുക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ ജനവിധിയിലൂടെ മാറ്റങ്ങൾ ഉണ്ടാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം സന്ദേശത്തില്‍ നല്‍കി.