ഹൈദരാബാദ് :രാഷ്‌ട്രീയത്തിലേക്ക് താന്‍ ഉടനെ ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു (Ambati Rayudu Quits YSRCP). ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് താരം പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ റായിഡു തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. അതേസമയം, എന്താകും താരത്തിന്‍റെ തുടര്‍ നീക്കങ്ങള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവില്‍ ആരാധകര്‍. ഈ സാഹചര്യത്തില്‍, സമയബന്ധിതമായി തന്നെ തുടര്‍നടപടികള്‍ എന്താണെന്ന് താന്‍ അറിയിക്കുമെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഗന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു 38കാരനായ റായുഡു വൈഎസ്ആർ കോൺഗ്രസില്‍ ചേര്‍ന്നത്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി നാരായണസ്വാമിയും രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിന്‍റെ വരവിലൂടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വൈഎസ്ആർ കോൺഗ്രസ് നേതൃത്വം.
2023ലെ ഐപിഎല്ലിന് ശേഷമാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ, താന്‍ രാഷ്‌ട്രീയത്തിലേക്ക് എത്തുമെന്നതിനുള്ള സൂചനകളും റായുഡു നല്‍കിയിരുന്നതാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായി നേരത്തെ നിരവധി പ്രാവശ്യം ഗുണ്ടൂര്‍ സ്വദേശിയായ റായുഡു ചര്‍ച്ചയും നടത്തിയിരുന്നു.