കേരളം

kerala

ETV Bharat / sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: കലാശപ്പോരിൽ സലാ - മാനെ പോരാട്ടം - African Cup Nations final Egypt vs Senegal Salah-Mane show

ഈജിപ്‌ത് തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ, സെനഗൽ തങ്ങളുടെ ആദ്യ കിരീടത്തിനായി കളത്തിലിറങ്ങും.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കലാശപ്പോരിൽ സലാ - മാനെ പോരാട്ടം African Cup of Nations final African Cup Nations final Egypt vs Senegal Salah-Mane show ലിവര്‍പൂളിന്‍റെ ആക്രമണ ജോഡികൾ പരസ്‌പരം പോരാടും
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കലാശപ്പോരിൽ സലാ - മാനെ പോരാട്ടം

By

Published : Feb 6, 2022, 12:38 PM IST

ഒളിംമ്പെ:ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്‍റെ ഫൈനലിൽ ഇന്നു രാത്രി ഈജിപ്‌തും സെനഗലും തമ്മിൽ ഏറ്റുമുട്ടം. സാഡിയോ മാനെ നയിക്കുന്ന സെനഗൽ മുഹമ്മദ് സലായുടെ ഈജിപ്‌തിനെ നേരിടുമ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും ആവേശകരമായ ലിവര്‍പൂളിന്‍റെ ആക്രമണ ജോഡികൾ പരസ്‌പരം പോരാടുന്നതിന് ഫുട്ബോൾ ലോകം സാക്ഷിയാകും.

കാമറൂണിലെ ഒളിമ്പെ സ്‌റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മൽസരം. ഈജിപ്‌ത്‌ കാമറൂണിനെയും സെനഗൽ ബുര്‍ക്കിന ഫാസോയെയും മറികടന്നാണ് കലാശപ്പോരിന് യോഗ്യത നേടിയത്.

ഈജിപ്‌ത് തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ, സെനഗൽ തങ്ങളുടെ ആദ്യ കിരീടത്തിനായി കളത്തിലിറങ്ങും.

വ്യാഴാഴ്‌ചത്തെ സെമിഫൈനലിനിടക്ക് പുറത്താക്കപ്പട്ട കോച്ച് കാർലോസ് ക്വിറോസിനെ കൂടാതെയായിരിക്കും ഈജിപ്‌ത് ഫൈനലിനറങ്ങുക.

ALSO READ:ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ

For All Latest Updates

ABOUT THE AUTHOR

...view details