മുംബൈ: എഎഫ്‌സി വനിത ഏഷ്യ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഗോൾ രഹിത സമനില. മുംബൈയിൽ നടന്ന മത്സരത്തിൽ ഇറാനാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌ചവെച്ചത്. കളിയുടെ പകുതിയിലധികം സമയവും പന്ത് കൈവശമുണ്ടായിരുന്നിട്ടും ഇന്ത്യൻ വനിതകൾക്ക് ഇറാന്‍റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോൾ നേടാൻ മാത്രം സാധിച്ചില്ല.
സമനിലയോടെ ഒരു പോയിന്‍റുമായി ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇറാൻ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ വിജയിച്ച ചൈനയാണ് മൂന്ന് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത്. ജനുവരി 23ന് ചൈനീസ് തായ്‌പേയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ALSO READ:ICC TEST RANKING: ഇന്ത്യക്ക് തിരിച്ചടി; ഒന്നാം സ്ഥാനം നഷ്‌ടം, രോഹിത്തും കോലിയും പിന്നോട്ട്
ഇന്ന് നടന്ന ആദ്യത്തെ മത്സരത്തിൽ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ചൈന തകർത്തത്. ചൈനക്കായി വാങ് ഷുവാങ് ഇരട്ടഗോൾ നേടി.