കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത ഗോൾഫ് താരമായി അതിഥി അശോക് - വനിതാ ഗോൾഫ് താരം

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് താരം പ്രതികരിച്ചു.

Tokyo Olympics  Aditi Ashok  golfer  1st female Indian golfer  ടോക്കിയോ ഒളിമ്പിക്‌സ്  വനിതാ ഗോൾഫ് താരം  അതിഥി അശോക്
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗോൾഫ് താരമായി അതിഥി അശോക്

By

Published : Jun 30, 2021, 1:19 PM IST

Updated : Jun 30, 2021, 1:51 PM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത ഗോൾഫ് താരമായ അതിഥി അശോകിനെ സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അഭിനന്ദിച്ചു. ഒളിമ്പിക് റാങ്കിങ്ങില്‍ 45ാം സ്ഥാനം കണ്ടെത്തിയാണ് അതിഥി ചരിത്രം തീര്‍ത്തത്.

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് താരം പ്രതികരിച്ചു. നേരത്തെ റിയോ ഒളിമ്പിക്സിലും അതിഥി പങ്കെടുത്തിട്ടുണ്ട്. അതേസമയം പുരുഷ താരം അനിർബാൻ ലാഹിരിയും ഇതേ വിഭാഗത്തില്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.

also read: യൂറോ കപ്പ്: ന്യൂയര്‍ക്ക് പിന്നാലെ 'മഴവില്ലണിഞ്ഞ്' ഹാരി കെയ്നും

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ടോക്കിയോ ഗെയിംസ് റാങ്കിങ്ങില്‍ 60ാം സ്ഥാനത്തെത്തിയാണ് 33 കാരൻ അവസാന ക്വാട്ടയില്‍ തന്‍റെ ടിക്കറ്റ് ഉറപ്പിച്ചത്.

Last Updated : Jun 30, 2021, 1:51 PM IST

ABOUT THE AUTHOR

...view details