മിലാന്: ഇറ്റാലിയന്‍ സീരി എ കിരീടത്തിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് എസി മിലാന്‍. കിരീടപ്പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ചിരവൈരികളായ ഇന്‍റര്‍ മിലാനെ രണ്ട് പോയിന്‍റുകള്‍ക്ക് മറികടന്നാണ് സ്റ്റെഫാനോ പിയോലിയുടെ സംഘത്തിന്‍റെ നേട്ടം.
ലീഗിലെ അവസാന മത്സരത്തില്‍ സസുഓളോയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് എസി മിലാന്‍ ഇറ്റാലിയന്‍ ഫുട്‌ബോളിലെ രാജക്കന്‍മാരായത്. ഒലിവര്‍ ജിറൗഡിന്‍റെ ഇരട്ട ഗോളും, ഫ്രാങ്ക് കെസിയുടെ ഒറ്റഗോളുമാണ് സസുഓളയ്‌ക്കെതിരെ എസി മിലാന് തുണയായത്.