ബെയ്ജിങ്: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ്മയ്ക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് താരത്തിന്‍റെ സ്വർണ നേട്ടം. ഇതോടെ ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും അഭിഷേക് സ്വന്തമാക്കി.
ഷൂട്ടിംഗ് ലോകകപ്പ്: അഭിഷേക് വർമ്മയിലൂടെ ഇന്ത്യക്ക് മൂന്നാം സ്വർണം - ഷൂട്ടിംഗ് ലോകകപ്പ്
സ്വർണ നേട്ടത്തോടെ ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും അഭിഷേക് സ്വന്തമാക്കി
ലോകകപ്പിലെ പ്രകടനത്തോടെ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയ അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ഫൈനലില്‍ 242.7 പോയിന്‍റുമായാണ് അഭിഷേക് സ്വർണം നേടിയത്. വെള്ളി നേടിയ റഷ്യയുടെ ആർതെം ചെർണോസോവ് 240.4 പൊയിന്‍റും വെങ്കലം നേടിയ കൊറിയൻ താരം സെങ്വോ ഹാനിൻ 220 പോയിന്‍റും നേടി. ഈ ഇനത്തില്‍ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ഈ ഇന്ത്യൻ താരം.
നേരത്തെ 10 മീറ്റർ എയർ പിസ്റ്റല്‍ മിക്സഡ് ഡബിൾസ് വിഭാഗത്തില്‍ മനു ഭാക്കർ - സൗരഭ് ചൗധരി സഖ്യം സ്വർണം നേടിയിരുന്നു. അഞ്ജു മൗദ്ഗില്‍ - ദിവ്യേഷ് സിംഗ് സഖ്യം 10 മീറ്റർ എയർ റൈഫിലിലാണ് സ്വർണം കരസ്ഥമാക്കിയത്.