ബ്യൂണസ് അയേഴ്‌സ്:അര്‍ജന്‍റൈന്‍ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആരോഗ്യപ്രവർത്തകർ തടസപ്പെടുത്തിയ ബ്രസീൽ-അർജന്‍റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്‌ട്ര കായിക കോടതിയിൽ. വീണ്ടും മത്സരം നടത്തുന്നതിനുള്ള ഫിഫയുടെ നടപടിയെ ചോദ്യം ചെയ്‌ത് അർജന്‍റീന ഫുട്‌ബോൾ ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന മത്സരമാണ് കിക്കോഫിന് ശേഷം മിനുട്ടുകള്‍ക്കുള്ളില്‍ ആരോഗ്യപ്രവർത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്.
അര്‍ജന്‍റൈന്‍ താരങ്ങളായ എലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ജിയോവാനി ലോസെൽസോ എന്നിവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. തുടര്‍ന്ന് തടസപ്പെട്ട മത്സരം പിന്നീട് നടന്നിരുന്നില്ല. മത്സരം വരുന്ന സെപ്‌റ്റംബറില്‍ വീണ്ടും നടത്താനാണ് ഫിഫ ആലോചിക്കുന്നത്.