കേരളം

kerala

ETV Bharat / sports

എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബി ബ്രയാന്‍റ് വിടവാങ്ങി

കോബി ബ്രയാന്‍റ് ലോസ് ഏഞ്ചല്‍സ് ലോക്കേഴ്സ് എന്ന ടീമിനു വേണ്ടിയാണ് 20 വർഷം നീണ്ട തന്‍റെ കായിക ജീവിതം മുഴുവൻ ചിലവഴിച്ചത്. ബ്ലാക്ക് മാമ്പ എന്നറിയപ്പെട്ടിരുന്ന കോബി അദ്ദേഹത്തിന്‍റെ സ്കോറിങ് മികവുകൊണ്ടാണ് ആരാധകരെ സൃഷ്ടിച്ചിരുന്നത്. എതിരാളികളെ നിമിഷ വേഗം കൊണ്ട് കീഴടക്കി പോയിന്‍റുകൾ സ്വന്തമാക്കിയിരുന്ന കോബി 17-ാമത്തെ വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് എൻബിഎയില്‍ എത്തുന്നത്.

A legend forever, Kobe Bryant will never leave us
എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബെ ബ്രയാന്‍റ് വിടവാങ്ങി

By

Published : Jan 27, 2020, 5:12 PM IST

Updated : Jan 28, 2020, 6:07 PM IST

ലോകം ഒരു ബാസ്ക്കറ്റ് ബോളിലേക്ക് ചുരുങ്ങുമ്പോൾ അതില്‍ വിസ്മയങ്ങൾ തീർത്ത മാന്ത്രികനാണ് കോബി ബ്രയാന്‍റ്. സ്വകാര്യ ഹെലിക്കോപ്റ്റർ തകർന്ന് കോബി ബ്രയാന്‍റ് മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. ലോകത്തെ എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോൾ കളിക്കാരൻ. ബാസ്ക്കറ്റ് കോർട്ടുകളില്‍ റെക്കോഡുകളുടെ തിളക്കം തീർത്ത കായികതാരം. രണ്ട് ഒളിമ്പിക് സ്വർണമെഡലുകൾ സ്വന്തമാക്കിയ താരം. ബാസ്ക്കറ്റ് ബോളിനെ അഭ്രപാളിയില്‍ എത്തിച്ച് ഓസ്കാർ പുരസ്കാരം വരെ നേടിയ താരം. കോബി വിടവാങ്ങുമ്പോൾ ലോകത്തിന് നഷ്ടമായത് ബാസ്ക്കറ്റ് ബോളിന് വേണ്ടി ജീവിതം സമർപ്പിച്ച, കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും പ്രശസ്തനായ കായികതാരത്തെയാണ്. 1978ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ പെൻസില്‍വാനിയയില്‍ ജനിച്ച കോബി ബ്രയാന്‍റ് ലോസ് ഏഞ്ചല്‍സ് ലോക്കേഴ്സ് എന്ന ടീമിനു വേണ്ടിയാണ് 20 വർഷം നീണ്ട തന്‍റെ കായിക ജീവിതം മുഴുവൻ ചിലവഴിച്ചത്.

എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബെ ബ്രയാന്‍റ് വിടവാങ്ങി
ലോകത്തിലെ ഏറ്റവും മികച്ച ബാസ്ക്കറ്റ് ബോൾ താരമായ മൈക്കല്‍ ജോർദാന്‍റെ പേരിനൊപ്പം ചേർത്തുവെക്കാവുന്ന പേരാണ് കോബി ബ്രയാന്‍റ്. ഹെലിക്കോപ്റ്റർ തകർന്നുവീണ് ബ്രയാന്‍റ് മരണത്തിന് കീഴടങ്ങി എന്ന് വിശ്വസിക്കാൻ ബാസ്ക്കറ്റ് ബോൾ ആരാധകർ ഇപ്പോഴും തയ്യാറല്ല. ലോസ് ഏഞ്ചല്‍സില്‍ നിന്ന് 65 കിലോമീറ്റർ അകലെ കലബാസാസില്‍ സ്വകാര്യ ഹെലിക്കോപ്റ്റർ തകർന്നുവീണാണ് 41 കാരനായ കോബി ബ്രയാന്‍റും പതിമൂന്ന് വയസുമാത്രമുള്ള മകൾ ജിയാനയും മരണത്തിന് കീഴടങ്ങിയത്. ബ്ലാക്ക് മാമ്പ എന്നറിയപ്പെട്ടിരുന്ന കോബി അദ്ദേഹത്തിന്‍റെ സ്കോറിങ് മികവുകൊണ്ടാണ് ആരാധകരെ സൃഷ്ടിച്ചിരുന്നത്. എതിരാളികളെ നിമിഷ വേഗം കൊണ്ട് കീഴടക്കി പോയിന്‍റുകൾ സ്വന്തമാക്കിയിരുന്ന കോബി 17-ാമത്തെ വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് എൻബിഎയില്‍ എത്തുന്നത്. എൻബിഎ കരിയറില്‍ 33,643 പോയിന്‍റുകളാണ് കോബി കരിയറില്‍ സ്വന്തമാക്കിയത്.
എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബെ ബ്രയാന്‍റ് വിടവാങ്ങി
ബാസ്ക്കറ്റ് ബോളിലെ റെക്കോർഡുകൾ പലതും സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ കോബി ബ്രയാന്‍റ് 2016ല്‍ കോർട്ടില്‍ നിന്ന് വിരമിക്കുമ്പോൾ അഞ്ച് തവണ എൻബിഎ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു. 2006ല്‍ ടൊറാന്‍റോ റാപ്ടോർസിനെതിരെ ഒരു മത്സരത്തില്‍ നേടിയ 81 പോയിന്‍റ് എൻബിഎ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2008ല്‍ മോസ്റ്റ് വാല്യുവബിൾ പ്ലേയർ പുരസ്കാരം, രണ്ട് തവണ എൻബിഎ സ്കോറിങ് ചാമ്പ്യൻ എന്നിവ കൂടാതെ 2008, 2012 വർഷങ്ങളില്‍ അമേരിക്കയ്ക്ക് വേണ്ടി ഒളിമ്പിക് സ്വർണവും കോബി ബ്രയാന്‍റ് സ്വന്തമാക്കി. 2018ല്‍ ' ഡിയർ ബാസ്ക്കറ്റ് ബോൾ' എന്ന അഞ്ച് മിനിട്ട് ദൈർഘ്യമുള്ളചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ അവാർഡും കോബി ബ്രയാന്‍റ് സ്വന്തമാക്കി.
Last Updated : Jan 28, 2020, 6:07 PM IST

ABOUT THE AUTHOR

...view details