കേരളം

kerala

ETV Bharat / sports

52 Years Old Athlete Manjeet Kaur : 52 ആം വയസിലും അത്‌ലറ്റിക്‌സിൽ മെഡൽ നേട്ടം ; മഞ്ജിത് കൗറിന് പ്രായം വെറും നമ്പർ മാത്രം - Manjeet Kaur

Manjeet Kaur won medals in national level | 52-കാരിയായ മഞ്ജിത് കൗർ ദേശീയ തലത്തിൽ 100 ​​മീറ്റർ ഓട്ടത്തിലും ലോങ് ജമ്പിലും ഷോട്ട്പുട്ടിലും ഡസൻ കണക്കിന് മെഡലുകൾ നേടിയിട്ടുണ്ട്.

Ludhiana 52 Years Player Manjeet Kaur defeated good players in Sports Competitions  52 Years Old Athlete Manjeet Kaur  ലുധിയാന  Ludhiana Punjab  Manjeet Kaur Ludhiyan Punjab  Manjeet Kaur  മഞ്ജിത്ത് കൗർ
52 Years Old Athlete Manjeet Kaur from Ludhiana Punjab

By ETV Bharat Kerala Team

Published : Oct 15, 2023, 10:17 PM IST

ലുധിയാന: ശരീരത്തെ പഴിച്ച് ജീവിതം തള്ളി നീക്കുന്നവർക്ക് പ്രചോദനമാണ് പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ മഞ്ജിത് കൗർ. 52-ാം വയസിലും ദേശീയ തലത്തിൽ മെഡലുകൾ നേടിയ തിളക്കത്തിലാണ് മഞ്ജിത്ത് കൗർ (52 Years Old Athlete Manjeet Kaur). ദേശീയ തലത്തിൽ 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിൽ ഇതുവരെ ഡസൻ കണക്കിന് മെഡലുകളാണ് നേടിയിട്ടുള്ളത്.

ലുധിയാനയിലെ യുവതികൾക്ക് പ്രചോദനമായ ഈ 52-കാരിയുടെ പേരിലാണ് ലോങ് ജമ്പിലെ ജില്ലാതല റെക്കോഡ് എന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് ചെറുപ്രായത്തിലുള്ള സ്‌ത്രീകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ചിട്ടയായ ജീവിതചര്യകളിലൂടെയാണ് ഇവർ ഈ പ്രായത്തിലും തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് മഞ്ജിത് കൗറിന്‍റെ കുടുംബം. നീന്തലിൽ മികവ് തെളിയിച്ച ഇരുവരും നിലവിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ലുധിയാനയിലെ വീട്ടിൽ സ്വന്തമായി ജിം സജ്ജീകരിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും നൽകാറുണ്ട്.

കായിക മേഖലയിൽ മികവുപുലർത്തുന്ന മഞ്ജിത് കൗർ അഭിഭാഷകയായി പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. അതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. അഭിനയരംഗത്തും ചുവടുറപ്പിച്ചിരുന്ന 52-കാരിയായ കൗർ നിരവധി ഹ്രസ്വചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഭാരോദ്വഹനവും മഞ്ജിത് കൗറിന്‍റെ ഇഷ്‌ട മേഖലയാണ്.

തുടക്കം മുതൽ തന്‍റെ കുടുംബം പൂർണ പിന്തുണ നൽകിയിരുന്നു. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. പഴയ കാലത്തിൽ നിന്നും ഏറെ വ്യത്യസ്‌മായ ഈ കാലഘട്ടത്തിൽ ആരെയും വിശ്വസിക്കാനാകില്ല. വിവാഹശേഷം ഭർത്താവും ഭർതൃമാതാവും തന്‍റെ വ്യക്തിപരമായ ഇഷ്‌ടങ്ങൾക്ക് തടസം നിന്നിട്ടില്ല. അതുകൊണ്ടുതന്നെ താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള അനുവാദം എനിക്കുണ്ടെന്നും മഞ്ജിത് കൗർ പറഞ്ഞു.

അടുത്തിടെ നടന്ന ഖേദാൻ വതൻ പഞ്ചാബ് ഗെയിംസിൽ പങ്കെടുത്ത മഞ്ജിത് കൗർ ജില്ലാ തലത്തിൽ സ്വർണവും സംസ്ഥാന തലത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. ദേശീയ ഗെയിംസിലും വെള്ളി മെഡൽ നേടിയിട്ടുണ്ടെന്ന് മഞ്ജിത് കൗർ പറഞ്ഞു. കൂടാതെ കാനഡ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌ത കായിക ഇനങ്ങളിലും 52-കാരിയായ കൗർ പങ്കെടുത്തിട്ടുണ്ട്. ചെറുപ്പം മുതൽ വ്യത്യസ്‌ത കായിക മത്സരങ്ങൾ പരിശീലിച്ചിരുന്ന കൗർ ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്തുന്നതിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാൻ തയ്യാറല്ല.

ABOUT THE AUTHOR

...view details