ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് മത്സരങ്ങളുടെ നടത്തിപ്പിനായുള്ള ധാരണാപത്രത്തില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് സഞ്‌ജയ് കപൂര്‍ പ്രിൻസിപ്പൽ സെക്രട്ടറി (യുവജനക്ഷേമം & കായികം) ഐഎഎസ് അപൂർവ എന്നിവര്‍ ഒപ്പിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍റെ സാന്നിധ്യത്തിലാണ് സര്‍ക്കാരുമായുള്ള ധാരണാ പത്രത്തില്‍ അധികൃതര്‍ ഒപ്പ് വെച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്‌റ്റ് 10 വരെ ചെന്നൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Chess Olympiad: തമിഴ്‌നാട് സര്‍ക്കാരുമായുള്ള ധാരണ പത്രത്തില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ ഒപ്പ് വച്ചു
ജൂലൈ 28 മുതല്‍ ഓഗസ്‌റ്റ് 10 വരെ ചെന്നൈയിലാണ് ഒളിമ്പ്യാട് നടക്കുന്നത്.
Chess Olympiad: തമിഴ്‌നാട് സര്‍ക്കാരുമായുള്ള ധാരണ പത്രത്തില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ അംഗങ്ങള്‍ ഒപ്പ് വെച്ചു
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇതുവരെ 200-ല്‍ അധികം ടീമുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതന്ന് എഐസിഎഫ് സെക്രട്ടറി ഭരത് ചൗഹാൻ പറഞ്ഞു. ഒളിമ്പ്യാടിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നടന്ന യോഗത്തില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ അംഗങ്ങളും ഇന്ത്യന്‍ ടീം അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളുമാണ് പങ്കെടുത്തത്.