അഹമ്മദാബാദ്:36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ന് തിരിതെളിയും. ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എത്തുന്ന മേള മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങില്‍ പിവി സിന്ധു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഒക്ടോബര്‍ 12നാണ് ദേശീയ ഗെയിംസിന്‍റെ സമാപനം.
28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വീസസും ഉള്‍പ്പെടെ 36 ടീമുകളിലായി 7500-ലേറെ താരങ്ങൾ 36 ഇനങ്ങളിൽ ഇത്തവണ മത്സരിക്കും. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ തുടങ്ങി ആറ് നഗരങ്ങളിലെ 17 വേദികളിലായാണ് ഇത്തവണ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സൈക്ലിങ് മത്സരങ്ങൾ ഡല്‍ഹിയിലാണ് നടക്കുക.