കൊല്ലം: ദേശീയ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. പൂൾ എയിലെ ആദ്യ മത്സരത്തില്‍ ഒഡീഷയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിലെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലെ 36-ാം മിനുട്ടില്‍ ഒഡീഷക്ക് വേണ്ടി ടോപ്പോ ജിവാൻ കിഷോരി ആദ്യ ഗോൾ നേടി. പിന്നാലെ 53-ാം മിനിട്ടിലും 60-ാം മിനിട്ടിലും ഒഡീഷ വീണ്ടും കേരളത്തിന്‍റെ വല ചലിപ്പിച്ചു.
വനിതാ ഹോക്കി; ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി - hockey news
ശനിയാഴ്ച്ച ഹിമാചലിന് എതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം
വനിതാ ഹോക്കി
കുജുർ രോജിത, സുരിൻ അബിനാസി എന്നിവരാണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ നേടിയത്. 44-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ അർച്ചന കേരളത്തിന് വേണ്ടി ആശ്വാസ ഗോൾ നേടി. അതേസമയം മത്സരത്തിലെ ആദ്യ ഗോൾ ഒഡീഷക്ക് അനുകൂലമായി റഫറി അനുവദിച്ചതില്‍ കേരളാ ടീമിന്‍റെ ഭാഗത്ത് നിന്നും വിമർശനമുയർന്നിരുന്നു. ശനിയാഴ്ച്ച ഹിമാചലിന് എതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
Last Updated : Jan 30, 2020, 2:32 PM IST