കേരളം

kerala

ETV Bharat / sports

'വികാരങ്ങള്‍ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാവില്ല'; ഗ്രഹാം റീഡിന്‍റെ മുന്നറിയിപ്പ് - ഇന്ത്യന്‍ ഹോക്കി

''ആഗ്രഹങ്ങളും വികാരങ്ങളും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ചിലപ്പോള്‍ വികാരങ്ങള്‍ എല്ലാത്തിനെയും മറികടക്കും''.

Tokyo Olympics  Tokyo Olympics news  hockey  indian hockey  ഗ്രഹാം റീഡ്  ഇന്ത്യന്‍ ഹോക്കി  ഇന്ത്യന്‍ ഹോക്കി കോച്ച്
'വികാരങ്ങള്‍ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാവില്ല'; ഗ്രഹാം റീഡിന്‍റെ മുന്നറിയിപ്പ്

By

Published : Aug 2, 2021, 6:10 PM IST

ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ ലോക ചാമ്പ്യന്മാരായ ബെൽജിയത്തിനെതിരായ ചരിത്ര സെമിയ്ക്കിറങ്ങും മുമ്പ് വികാരങ്ങളെ നിയന്ത്രിക്കണമെന്ന് പുരുഷ താരങ്ങളോട് കോച്ച് ഗ്രഹാം റീഡ്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരായ 3-1ന്‍റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ഓസ്ട്രേലിയക്കാരന്‍ പറഞ്ഞു.

എന്നാല്‍ മത്സരത്തില്‍ ലഭിച്ച രണ്ട് ഗ്രീന്‍ കാര്‍ഡുകളും ഒരു മഞ്ഞക്കാര്‍ഡും പോലുള്ള പിഴ ബെൽജിയം പോലുള്ള ലോകോത്തര ടീമിനെതിരെ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. '' കളിക്കാരുടെ പ്രകടനത്തില്‍ തികഞ്ഞ അഭിമാനമുണ്ട്. ഞങ്ങൾ കഠിനമായി പോരാടി, ചിലപ്പോൾ ക്വാർട്ടർ ഫൈനൽ പോലുള്ള നിര്‍ണായകമായ മത്സരങ്ങളില്‍ അത് തന്നെയാണ് ചെയ്യേണ്ടത്.

also read:ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍പടയുടെ തേരോട്ടം; കാണാം ഗുര്‍ജീതിന്‍റെ തകര്‍പ്പന്‍ ഗോള്‍

നമ്മള്‍ തീര്‍ച്ചയായും നഖശിഖാന്തം പോരടിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തീര്‍ച്ചയായും നമ്മള്‍ ഭാഗ്യവാന്മാരായിരുന്നു. നമ്മളേക്കാള്‍ കൂടുതല്‍ അവസരം തീര്‍ക്കാന്‍ ബ്രിട്ടനായി, പ്രതിരോധ താരങ്ങളുടേയും ഗോള്‍ കീപ്പര്‍ ശ്രീജേഷിന്‍റേയും പ്രകടനം എടുത്ത് പറയേണ്ടതാണ്. അവര്‍ നമ്മളെ രക്ഷിച്ചു.

ആഗ്രഹങ്ങളും വികാരങ്ങളും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ചിലപ്പോള്‍ വികാരങ്ങള്‍ എല്ലാത്തിനെയും മറികടക്കും. 11 കളിക്കാരെയും നമുക്ക് പിച്ചില്‍ നില നിര്‍ത്തേണ്ടതുണ്ട്. പലപ്പോഴും പത്ത് പേരുമായി നമുക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നിട്ടുണ്ട്. ബെൽജിയത്തിനെതിരെ നമുക്കതിന് കഴിയില്ല. എപ്പോഴും വിജയിക്കാനാകുമെന്ന് കരുതുക ''. ഗ്രഹാം റീഡ് പറഞ്ഞു.

ABOUT THE AUTHOR

...view details