കേരളം

kerala

ETV Bharat / sports

ഒളിമ്പിക്ക് ഹോക്കി യോഗ്യതാ മത്സരങ്ങൾ അടുത്തമാസം ഭുവനേശ്വറില്‍ - ഒളിമ്പിക്ക് യോഗ്യതാ മത്സരം വാർത്ത

യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ ടീം റഷ്യയെയും ഇന്ത്യന്‍ വനിതാ ടീം അമേരിക്കയെയും നേരിടും. മത്സരങ്ങൾ അടുത്ത മാസം ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍

ഹോക്കി

By

Published : Oct 28, 2019, 7:22 PM IST

ഭുവനേശ്വർ:ഒളിമ്പിക്ക് ഹോക്കി യോഗ്യതാ മത്സരങ്ങൾക്ക് അടുത്ത മാസം ഒന്നിന് ഭുവനേശ്വറില്‍ തുടക്കമാകും. ഭുവനേശ്വറിലെ കലിങ്ക ഹോക്കി സ്‌റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുക. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന പുരുഷ ഹോക്കി യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ റഷ്യയെ നേരിടും. തുടർന്ന് വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങൾക്കും കലിങ്ക ഹോക്കി സ്‌റ്റേഡിയം വേദിയാകും. രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ അമേരിക്കയെ നേരിടും.

യോഗ്യതാ മത്സരങ്ങൾക്കായി റഷ്യൻ പുരുഷ ഹോക്കി ടീം ഇന്ത്യയില്‍ എത്തി. ഇന്ത്യന്‍ മണ്ണില്‍ യോഗ്യതാ മത്സരം കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റഷ്യന്‍ ക്യാപ്റ്റന്‍ ഡെന്നീസ് സ്‌കിപാച്ചേവ് പറഞ്ഞു. ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പരമ്പരക്കായി ജൂണില്‍ ഇന്ത്യയില്‍ വന്നു പോയത് ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജൂണ്‍ മാസത്തില്‍ ചൂട് കാലാവസ്ഥയായിരുന്നു. എന്നാല്‍ നവംബറില്‍ മികച്ച കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. റാങ്കിംഗിലും ഏറെ മുന്നിലാണ്. ഞങ്ങളിന്നും ഹോക്കി പഠിച്ചുവരുന്നേയുള്ളു. ഏതായാലും ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന് ഇന്ത്യക്കെതിരായ മത്സരങ്ങള്‍ പ്രയോജനപ്പെടുമെന്നും റഷ്യന്‍ ക്യാപ്റ്റന്‍ സൂചിപ്പിച്ചു. കഴിഞ്ഞ എഫ്‌ഐഎച്ച് മത്സരത്തില്‍ റഷ്യയെ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.
വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങൾക്കായി അമേരിക്കന്‍ ടീം നേരത്തെ ഭുവനേശ്വറില്‍ എത്തിയിരുന്നു. കാതലീന്‍ ഷേർക്കിന്‍റെ നേതൃത്വത്തിലാണ് അമേരിക്കയുടെ വനിതാ സംഘം എത്തിയിരിക്കുന്നത്. ഇന്ത്യ 2018-ല്‍ ലണ്ടനില്‍ നടന്ന വനിതാ ലോകകപ്പിലാണ് അമേരിക്കയെ അവസാനമായി നേരിട്ടത്. അന്ന് മത്സരം സമനിലയില്‍ പിരിഞ്ഞു.

ABOUT THE AUTHOR

...view details