കേരളം

kerala

ETV Bharat / sports

'ലക്ഷ്യം എളുപ്പമല്ല,സ്വപ്നങ്ങളുണ്ട്'; ഒളിമ്പിക്സ് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട് - ടോക്കിയോ ഒളിമ്പിക്സ്

'എല്ലാ ടീമുകളും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒളിമ്പിക്സിനെത്തുന്നത്. ഒരു ടീമും അവരുടെ എതിരാളികളെ അത്ര എളുപ്പത്തിൽ വിജയിക്കാൻ അനുവദിക്കുകയില്ല'

Rani Rampal  Tokyo Olympics  റാണി റാംപാല്‍  ടോക്കിയോ ഒളിമ്പിക്സ്  ഇന്ത്യന്‍ വനിതാ ഹോക്കി
''ലക്ഷ്യം എളുപ്പമല്ല; സ്വപ്നങ്ങളുണ്ട്''; ഒളിമ്പിക് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

By

Published : Jul 8, 2021, 3:05 PM IST

ഹൈദരാബാദ് : ഹരിയാനയിലെ ഒരു ചെറിയ ഗ്രാമമായ ഷഹാബാദില്‍ നിന്നും ഇന്ത്യയുടെ വനിത ഹോക്കി ടീമിന്‍റെ നായക സ്ഥാനത്തേക്ക് വളര്‍ന്ന താരമാണ് റാണി റാംപാല്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കായിക താരമായി 14ാം വയസിലാണ് റാണി ഹോക്കിയില്‍ അരങ്ങേറ്റം കുറിച്ചത്.

നിലവില്‍ കായിക മാമാങ്കമായ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് റാണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം. ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യ യോഗ്യത നേടുന്നതില്‍ നിര്‍ണായകമായ പങ്കാണ് 26 കാരിയായ താരത്തിനുണ്ടായിരുന്നത്.

''ലക്ഷ്യം എളുപ്പമല്ല; സ്വപ്നങ്ങളുണ്ട്''; ഒളിമ്പിക് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

ഇപ്പോഴിതാ ഒളിമ്പിക്സിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ തങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് അഭിമാന താരം.

ലക്ഷ്യം എളുപ്പമല്ല, സ്വപ്നങ്ങളുണ്ട്

ടീം ഒരു മെഡല്‍ സ്വപ്നം കാണുന്നതായും എന്നാല്‍ ലക്ഷ്യത്തിലേക്കെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുമാണ് താരം പറയുന്നത്.

'എല്ലാ ടീമുകളും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒളിമ്പിക്സിനെത്തുന്നത്. ഒരു ടീമും അവരുടെ എതിരാളികളെ അത്ര എളുപ്പത്തിൽ വിജയിക്കാൻ അനുവദിക്കുകയില്ല' - റാണി പറഞ്ഞു.

ഫിറ്റ്നസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍

ഫിറ്റ്നസുമായി ബന്ധപ്പെട്ട് ദേശീയ ടീമില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായത് വളരെയധികം ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ റാണി പ്രതികരിച്ചതിങ്ങനെ...

'കായിക മത്സരങ്ങള്‍ക്ക് ഫിറ്റ്നസ് എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതിനായി ഞങ്ങൾ വളരെയധികം പരിശ്രമിച്ചു.

''ലക്ഷ്യം എളുപ്പമല്ല; സ്വപ്നങ്ങളുണ്ട്''; ഒളിമ്പിക് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

also read: ഇംഗ്ലണ്ടിനിത് സ്വപ്ന ഫൈനല്‍; ചരിത്രം തീര്‍ക്കാന്‍ ഗാരെത് സൗത്ത്ഗേറ്റിന്‍റെ സംഘം

ടീമില്‍ മാറ്റം വരുത്താതെ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ മറ്റ് ടീമുകളുമായി മത്സരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു. ഹോക്കി ഒരു വേഗതയേറിയ ഗെയിമായതിനാൽ ഒളിമ്പിക്സ് പോലുള്ള പ്രധാന കായിക മേളയില്‍ ടീമിന് നിലനില്‍ക്കാനാവില്ല.

അഞ്ച് മത്സരങ്ങള്‍ കളിക്കുകയെന്നത് അത്ര എളുപ്പമല്ല. നല്ല ഫിറ്റ്നസുള്ള സംഘത്തിന് മികച്ച പ്രകടനം നടത്താനാവും'- റാണി പറഞ്ഞു.

സമ്മർദം അതിജീവിക്കുന്നവര്‍ വിജയിക്കും

വളരെയധികം സമ്മര്‍ദമുള്ള ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനയാവുമെന്നും താരം പറഞ്ഞു. 'ഒളിമ്പിക്സില്‍ ഒരു ടീമിന്‍റെയും പ്രകടനം പ്രവചിക്കാനാവില്ല. എല്ലാവരും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാണ് മത്സരങ്ങള്‍ക്കെത്തുന്നത്.

''ലക്ഷ്യം എളുപ്പമല്ല; സ്വപ്നങ്ങളുണ്ട്''; ഒളിമ്പിക് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

എന്നാലും വലിയ മാനസിക സമ്മര്‍ദവുമുണ്ടാവും. ഏത് ടീമിനാണോ സമ്മർദം നന്നായി കൈകാര്യം ചെയ്യാനും ഏറ്റവും ആവശ്യമുള്ളപ്പോൾ അവരുടെ കഴിവുകൾ ഉപയോഗിക്കാനും കഴിയുന്നത് അവര്‍ക്ക് മേല്‍ക്കൈ ലഭിക്കും'. റാണി വ്യക്തമാക്കി.

കൊവിഡില്‍ താളം തെറ്റിയ പരിശീലനം

നേരത്തെ കൊവിഡ് ബാധിതയായിരുന്ന റാണി, മുന്നൊരുക്കങ്ങളെ രോഗം എത്തരത്തിലാണ് ബാധിച്ചതെന്നും വ്യക്തമാക്കി. 'എന്നെ സംബന്ധിച്ച് രോഗം മാറാന്‍ കുറച്ചല്‍പ്പം സമയമെടുത്തു.

ഒരു അത്‌ലറ്റിനെ സംബന്ധിച്ച് 14 ദിവസം ഒരു മുറിയിൽ ഒതുങ്ങിനിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാരണത്താല്‍ പരിശീലനം വൈകിയാണ് തുടങ്ങാനായത്.

also read: 'പെട്ടെന്ന് അവനെങ്ങനെ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായി ?'; മാനേജ്മെന്‍റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

കൊവിഡ് കാരണം കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അവസാനമായി ജര്‍മനിക്കും അര്‍ജന്‍റീനയ്ക്കുമെതിരായാണ് കളിക്കാനായത്.

മത്സരങ്ങള്‍ക്ക് നന്ദി പറയുന്നു. കൊവിഡ് ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ടോക്കിയോയില്‍ തങ്ങളുടെ ഏറ്റവും മികച്ചതിനായി ശ്രമം നടത്തും'- റാണി പറഞ്ഞു.

''ലക്ഷ്യം എളുപ്പമല്ല; സ്വപ്നങ്ങളുണ്ട്''; ഒളിമ്പിക് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

ആദ്യ ലക്ഷ്യം ക്വാര്‍ട്ടര്‍

'ലോകത്തെ ഏത് ടീമിനെയും തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്. പൂള്‍ മത്സരങ്ങള്‍ വിജയിച്ച് ക്വാര്‍ട്ടറിലെത്തുകയാണ് ആദ്യ ലക്ഷ്യം. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരങ്ങള്‍ ശരിയായി വിനിയോഗിക്കുന്ന ടീമിനായിരിക്കും വിജയം.

ക്വാർട്ടർ ഫൈനലിലെത്തുക എന്നതാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം, തുടർന്ന് എത്ര ദൂരം പോകാമെന്ന് നമുക്ക് കാണാം' റാണി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനായി മെഡല്‍ സ്വപ്നം കാണുന്നു

ബൂട്ട് അഴിക്കുന്നതിന് മുന്നേ രാജ്യത്തിനായി ഒളിമ്പിക് മെഡലോ ലോക കപ്പോ ആണ് തന്‍റെ സ്വപ്നമെന്നും എല്ലാ കായിക താരങ്ങളുടേയും ആഗ്രഹം ഇതായിരിക്കുമെന്നും റാണി വ്യക്തമാക്കി.

ABOUT THE AUTHOR

...view details