ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. റാണി രാപാല്‍ വനിതാ ടീമിനെ നയിക്കും. സവിതയാണ് ഉപനായിക. ഹോക്കി ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂസിലാന്‍ഡ് പര്യടനം; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു - ഇന്ത്യന്‍ ഹോക്കി ടീം വാർത്ത
ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ റാണി രാംപാല്‍ നയിക്കും
ഓക്‌ലാന്‍ഡില്‍ ജനുവരി 25-നാണ് ആദ്യ മത്സരം നടക്കുക. പര്യടനത്തിലൂടെ താരങ്ങൾക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കോച്ച് ഷോര്‍ഡ് മരീനെ നേരത്തെ വ്യക്തമാക്കിയിരുന്നു. 20 അംഗ ടീമാണ് പര്യടനത്തിലുള്ളത് . ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി താരങ്ങൾക്കിടയില്‍ മത്സരബുദ്ധി വളർത്തിയെടുക്കാന്‍ ഈ മത്സരം സഹായിക്കുമെന്ന് മരീനെ പറഞ്ഞിരുന്നു. കഠിനമായ സാഹചര്യങ്ങളെ ടീം ഏതുരീതിയില്‍ മറികടക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും കോച്ച് വ്യക്തമാക്കി. ജനുവരി 27, 29 തീയ്യതികളില്‍ വനിതാ ടീം ന്യൂസിലാന്‍ഡിനെയും ഫെബ്രുവരി നാലിന് ഇംഗ്ലണ്ടിനെയും നേരിടും.