കൊല്ലം: ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് കൊല്ലത്ത് തുടക്കം. മന്ത്രി കെ രാജു ടൂർണമെന്‍റ് ഉദ്‌ഘാടനം ചെയ്‌തു. കേരള ഹോക്കി പ്രസിഡണ്ട് ബി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെയുള്ള 45 ടീമുകൾ ടൂർണമെന്‍റില്‍ മാറ്റുരക്കും. ഉത്തരാഖണ്ഡും കൂർഗും തമ്മിലാണ് ആദ്യമത്സരം. ഇത്തവണ എ ഡിവിഷനിൽ മത്സരിക്കുന്ന കേരള ടീമിന്‍റെ ആദ്യ മത്സരം ജനുവരി 30-നാണ്. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുക്കിയിരിക്കുന്നത്. ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് സംസ്ഥാനം ആദ്യമായാണ് വേദിയാകുന്നത്.
ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് തുടക്കം - Women’s Hockey News
ഇത്തവണ എ ഡിവിഷനിൽ മത്സരിക്കുന്ന കേരള ടീമിന്‍റെ ആദ്യ മത്സരം ജനുവരി 30-നാണ്
തുടക്കത്തിലെ കല്ലുകടി
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രി എത്താതിരുന്നതിനെ തുടർന്ന് മന്ത്രി കെ രാജുവിനെ ഉദ്‌ഘാടകനായി സംഘാടകർ നിശ്ചയിക്കുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ഘോഷയാത്രയും ഒഴിവാക്കി. സ്പോർട്‌സ് കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അതേസമയം സംഘാടനത്തിലെ പിഴവ് അന്വേഷിക്കുമെന്ന് കേരള ഹോക്കി പ്രസിഡണ്ട് ബി സുനിൽ കുമാർ പറഞ്ഞു. ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സംഘടിത ശ്രമം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.