കേരളം

kerala

ETV Bharat / sports

ദേശീയ വനിതാ ഹോക്കി; കേരളം പുറത്ത് - womens hockey news

പൂൾ എയില്‍ ഹിമാചലിനെതിരെ നടന്ന രണ്ടാമത്തെ മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം പുറത്തായി

വനിത ഹോക്കി വാർത്ത  കേരളം പുറത്ത് വാർത്ത  womens hockey news  keralam out news
ഹോക്കി

By

Published : Feb 1, 2020, 3:48 PM IST

കൊല്ലം:ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പൂൾ എയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം പുറത്തായത്. രണ്ടാമത്തെ മത്സരത്തില്‍ ഹിമാചല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ തോല്‍പിച്ചു.

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം പുറത്ത്.

പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്നായിരുന്നു ഹിമാചലിന്‍റെ മൂന്ന് ഗോളുകളും. മൂന്നാം മിനിട്ടില്‍ അനിതയും 24-ാം മിനിട്ടില്‍ റിതുവും 36-ാം മിനിട്ടില്‍ നിധിയും ഹിമാചലിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്‌തു. കേരളത്തിന്‍റെ ആശ്വാസ ഗോള്‍ ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയുടെ വകയായിരുന്നു. രണ്ട് തോല്‍വിയുമായി പൂള്‍ എയില്‍ അവസാന സ്ഥാനത്താണ് കേരളം. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കേരളം ഞായറാഴ്‌ച്ച രാവിലെ 7.30-ന് മധ്യപ്രദേശിനെ നേരിടും. നേരത്തെ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കേരളം ഒഡീഷയോട് പരാജയപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details