കേരളം

kerala

ETV Bharat / sports

ഹോക്കിയിലെ മാന്ത്രികന്‍; ധ്യാന്‍ ചന്ദ് - ഹോക്കി

ഇന്ന് ദേശീയ കായിക ദിനം. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്‍റെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി രാജ്യം ആചരിക്കുന്നത്

ഇന്ന് ദേശീയ കായിക ദിനം; അറിയാം ഹോക്കി മാന്ത്രികനെ

By

Published : Aug 29, 2019, 12:45 PM IST

ഹൈദരാബാദ്:ഹോക്കിയെന്ന് പറഞ്ഞാല്‍ ഇന്ത്യക്ക് എക്കാലത്തും ഓര്‍മിക്കാന്‍ ഒരേയൊരു പേരേയുള്ളൂ. മേജര്‍ ധ്യാന്‍ ചന്ദ്. ആ സുവര്‍ണ കാലത്തെ ധ്യാന്‍ ചന്ദ് യുഗമെന്ന് പറയാതെ ഹോക്കി ചരിത്രം പൂര്‍ണമാകില്ല.

ഇന്ന് ധ്യാന്‍ ചന്ദിനെ ഓര്‍മിക്കാതിരിക്കാന്‍ കഴിയില്ല. ദേശീയ കായിക ദിനമായി ആചരിക്കുന്നത് ധ്യാന്‍ ചന്ദിന്‍റെ ജന്മദിനമാണ്. 115 ആം ജന്മ ദിനമാണ് ഇന്ന്. എല്ലാ വർഷവും ഈ ദിവസമാണ് കായിക ഇനങ്ങളുമായി ബന്ധപ്പെട്ട അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് അടക്കമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

1928, 1932, 1936 എന്നീ വർഷങ്ങളിൽ ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടുന്നതിൽ ധ്യാന്‍ ചന്ദ് വഹിച്ച പങ്ക് വളരെ പ്രധാനമായിരുന്നു. 22 വർഷത്തിനിടയിലെ തന്‍റെ കരിയറില്‍ നിന്ന 400 ഗോളുകളാണ് ധ്യാൻ ചന്ദ് സ്വന്തമാക്കിയിരിക്കുന്നത്.

ഗുസ്തിയോടുള്ള താല്‍പര്യം

അലഹബാദിലായിരുന്നു ധ്യാന്‍ ചന്ദിന്‍റെ ജനനം. പിതാവ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പല നഗരങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നിരുന്നു. ആകെ ആറ് വര്‍ഷം മാത്രമെ ധ്യാന്‍ ചന്ദിന് പഠനം തുടരാന്‍ കഴിഞ്ഞുള്ളൂ. ചെറുപ്പത്തില്‍ ധ്യാന് ഗുസ്തിയോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.

പതിനാറാം വയസില്‍ സൈന്യത്തില്‍

അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് ധ്യാന്‍ പതിനാറാമത്തെ വയസില്‍ തന്നെ സൈന്യത്തില്‍ സേവനം ആരംഭിച്ചു. ഇവിടെ വെച്ചാണ് ഇദ്ദേഹത്തിന്‍റെ ശ്രദ്ധ ഹോക്കിയിലേക്ക് പതിക്കുന്നത്. ഹോക്കിയില്‍ വളരെ തല്‍പ്പരനായ ധ്യാന്‍ രാത്രി സമയങ്ങളിലും തന്‍റെ പരിശീലനം തുടര്‍ന്നു ഇതേ തുടര്‍ന്നാണ് ചന്ദ്രന്‍ എന്ന് അര്‍ത്ഥം വരുന്ന ചന്ദ് എന്ന പേര് ധ്യാന് ലഭിച്ചത്.

മാന്ത്രികന്‍ എന്ന ധ്യാന്‍ ചന്ദ്

ഹോക്കി ലോകത്ത് പൊതുവെ മാന്ത്രികന്‍എന്നാണ് ധ്യാന്‍ ചന്ദ് അറിയപ്പെടുന്നത്. ഇതിന് കാരണം ഹോക്കിയല്‍ തനിക്ക് ഉണ്ടായിരുന്ന ഏകാഗ്രതയും അർപ്പണബോധവും ആണ്. ഒരു മത്സരത്തില്‍ ഗോള്‍ നേടുന്നതില്‍ ധ്യാന്‍ പരാജയപ്പെട്ടിരുന്നു . ഇതേ തുടര്‍ന്ന് ഗോള്‍ പോസ്റ്റിന്‍റെ അളവില്‍ കൃത്രിമം ഉണ്ടെന്ന് അദ്ദേഹം റഫറിയോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര നിയമം അനുസരിച്ചുള്ള വീതി പോസ്റ്റിന് ഇല്ലെന്നും കണ്ടെത്തി.

ധ്യാൻ ചന്ദും അഡോൾഫ് ഹിറ്റ്‌ലറും

1936 ലെ ബെർലിൻ ഒളിമ്പിക്സ് കളിക്കാനെത്തിയ ധ്യാന്‍ ചന്ദ് നയിച്ച ഇന്ത്യന്‍ ടീം ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിനെ സല്യൂട്ട് ചെയ്യാന്‍ മടിച്ചു. ഇത് സ്വേച്ഛാധിപതിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്ന പ്രതീക്ഷയിലും പകരം വീട്ടാമെന്ന അഹങ്കാരത്തോടെയുമായിരുന്നു ഹിറ്റ്‌ലര്‍ മത്സരം കാണാനെത്തിയത്. എന്നാല്‍ ഹിറ്റ്ലറിന്‍റെ സ്വപ്നങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകളുമായി ഇന്ത്യ വിജയം സ്വന്തമാക്കി. ഇതില്‍ മൂന്ന് ഗോളുകളും നേടിയത് ധ്യാന്‍ ചന്ദ് ആയിരുന്നു. ധ്യാൻ ചന്ദിന്‍റെ അസാധാരണ പ്രകടനത്തിൽ ആകൃഷ്ടനായ ഹിറ്റ്ലർ അദ്ദേഹത്തിന് ജർമ്മൻ പൗരത്വവും ജർമ്മൻ ആർമിയിൽ കേണൽ പോസ്റ്റും വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇന്ത്യയില്‍ താന്‍ സന്തുഷ്ടനാണെന്നായിരുന്നു ഇതിഹാസ താരം മറുപടി നല്‍കിയത്. അത്താഴ വിരുന്ന് നല്‍കി സല്‍ക്കരിച്ചാണ് ഹിറ്റ്‌ലര്‍ ധ്യാന്‍ ചന്ദിനെ മടക്കി അയച്ചത്.

1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് ധ്യാൻ ചന്ദിന് ഇന്ത്യൻ ഹോക്കി ടീമിൽ നേരിട്ട് പ്രവേശനം ലഭിച്ചു. അതേസമയം ബാക്കിയുള്ള കളിക്കാർക്ക് ഇടം നേടുന്നതിന് അന്തർ-പ്രവിശ്യാ ടൂർണമെന്‍റുകൾ കളിക്കേണ്ടി വന്നിരുന്നു. ജപ്പാനെ 11-1 ന് പരാജയപ്പെടുത്തി ധ്യാൻ ചന്ദ് ഇന്ത്യൻ ടീമിനെ നയിച്ചു. ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

ഒളിമ്പിക്സിന് ശേഷം അമേരിക്ക, ഇംഗ്ലണ്ട്, മറ്റ് നിരവധി രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര പര്യടനം ടീം നടത്തി. പര്യടനത്തില്‍ ഉണ്ടായിരുന്ന 37 മത്സരങ്ങളില്‍ 34 എണ്ണവും ഇന്ത്യ വിജയിച്ചു. ആകെ 338 ഗോളുകളാണ് ടീം ഇന്ത്യ നേടിയത് ഇതില്‍ 133 ഗോളുകളും നേടിയത് ധ്യാന്‍ ചന്ദ് ആയിരുന്നു.

ABOUT THE AUTHOR

...view details