നരേന്ദ്ര ബത്ര 2021 മെയ് വരെ എഫ്‌ഐഎച്ച് അധ്യക്ഷനായി തുടരും - hockey news
കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഫെഡറേഷന്‍ തീരുമാനം. 47-ാമത് എഫ്‌ഐഎച്ച് കോണ്‍ഗ്രസ് മാറ്റിവെച്ചതായും അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി
![നരേന്ദ്ര ബത്ര 2021 മെയ് വരെ എഫ്‌ഐഎച്ച് അധ്യക്ഷനായി തുടരും നരേന്ദ്ര ബത്ര വാർത്ത ഹോക്കി വാർത്ത hockey news narinder batra news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7135565-543-7135565-1589081811782.jpg)
ഹൈദരാബാദ്: നരേന്ദ്ര ബത്ര 2021 മെയ് വരെ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ അധ്യക്ഷനായി തുടരും. എഫ്‌ഐഎച്ച് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 47-ാമത് എഫ്‌ഐഎച്ച് കോണ്‍ഗ്രസ് മാറ്റിവെച്ചതായും അധികൃതർ വ്യക്തമാക്കി. നേരത്തെ ഒക്‌ടോബർ 28 മുതല്‍ നവംബർ ഒന്ന് വരെ ഡല്‍ഹിയില്‍ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് 19 പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ലോകത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഹോക്കിയുടെ വളർച്ചക്കായി ഫെഡറേഷന്‍ കഠിന പരിശ്രമം നടത്തുകയാണെന്ന് ബത്ര പറഞ്ഞു.