ഭുവേശ്വര്‍ : ജൂനിയര്‍ ഹോക്കി പുരുഷവിഭാഗം ലോകകപ്പില്‍ കാനഡയെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ. പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ 13-1നാണ് ഇന്ത്യ കാനഡയെ തരിപ്പണമാക്കിയത്. വൈസ് ക്യാപ്റ്റൻ സഞ്ജയ് തുടർച്ചയായ രണ്ടാം ഹാട്രിക് നേടിയപ്പോൾ അര്‍ജീത് സിങ് ഹുണ്ടാലും മൂന്നടിച്ചു.
17, 32, 59 മിനിട്ടുകളിലാണ് സഞ്ജയ് ലക്ഷ്യം കണ്ടത്. 40, 50,51 മിനുട്ടുകളിലായിരുന്നു ഹുണ്ടാലിന്‍റെ ഗോള്‍ നേട്ടം. ഉത്തം സിങ് (3, 47), ശർദാനന്ദ് തിവായ് (35, 53), ക്യാപ്റ്റൻ വിവേക് സാഗർ പ്രസാദ് (8), മനീന്ദർ സിങ് (27), അഭിഷേക് ലക്ര (55) എന്നിവരാണ് മറ്റ് സ്‌കോറർമാർ.
അതേസമയം ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഫ്രാന്‍സിനോടാണ് ഇന്ത്യയെ 5-4ന് തോറ്റത്. ഈ മത്സരത്തിലും സഞ്ജയ് ഹാട്രിക്ക് നേടി. ഉത്തം സിങ്ങാണ് ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്.
also read: Shreyas Iyer Test debut : 'തീര്‍ച്ചയായും നിനക്ക് അര്‍ഹതപ്പെട്ടത്'; ശ്രേയസ് അയ്യര്‍ക്ക് പോണ്ടിങ്ങിന്‍റെ അഭിനന്ദനം
ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാന്‍സാണ് തലപ്പത്തുള്ളത്. ഇന്ത്യയെ 5-4ന് തോല്‍പ്പിച്ച ഫ്രാന്‍സ് പോളണ്ടിനെ 7-1നും തകര്‍ത്തിരുന്നു. ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാമെത്താന്‍ ഇന്ത്യയ്‌ക്കായി. ശനിയാഴ്‌ച പോളണ്ടിനെതിരായണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം.