കേരളം

kerala

ETV Bharat / sports

Junior Hockey World Cup: ജൂനിയർ ഹോക്കി ലോകകപ്പ്: ബെൽജിയത്തെ തകര്‍ത്ത് ഇന്ത്യ സെമിയല്‍ - Belgium Hockey team

ബെൽജിയത്തിനെതിരെ (Belgium Hockey team) ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ (Indian Hockey team) വിജയം.

Junior Hockey World Cup:  India beat Belgium  Indian Hockey team  Belgium Hockey team  ജൂനിയർ ഹോക്കി ലോകകപ്പ്
Junior Hockey World Cup: ജൂനിയർ ഹോക്കി ലോകകപ്പ്: ബെൽജിയത്തെ തകര്‍ത്ത് ഇന്ത്യ സെമിയല്‍

By

Published : Dec 1, 2021, 10:52 PM IST

ഭുവനേശ്വര്‍:ജൂനിയർ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരുടെ സെമി പ്രവേശനം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം.

ശർദ്ദ നന്ദ തിവാരിയാണ് ഇന്ത്യയ്‌ക്കായി ലക്ഷ്യം കണ്ടത്. 21ാം മിനിട്ടില്‍ പെനാൽറ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. അവസാന നിമിഷം ഗോളടക്കാന്‍ ബെല്‍ജിയം ആക്രമണം കടുപ്പിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം പാറപോലെ ഉറച്ച് നിന്നതോടെ മത്സരവും ഒപ്പം നിന്നു.

അതേസമയം ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇതേവരെ ബെല്‍ജിയത്തിനെതിരെ തോല്‍വി വഴങ്ങിയിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി. ഇതടക്കം ലോകകപ്പില്‍ പരസ്‌പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ജർമനിയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

ABOUT THE AUTHOR

...view details