ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍. സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തോല്‍വി വഴങ്ങിയത്.
എറിക് ക്ലൈന്‍ലീന്‍ (15-ാം മിനിട്ട്), ആരോൺ ഫ്ലാറ്റൻ (21ാം മിനിട്ട്), ക്യാപ്റ്റൻ ഹാനസ് മുള്ളർ (24ാം മിനിട്ട്), ക്രിസ്റ്റഫർ കുട്ടർ (25ാം മിനിട്ട്) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഉത്തം സിങ് (25ാം മിനിട്ട്), ബോബി സിങ് ധാമി (60ാം മിനിട്ട്) എന്നിവര്‍ ഇന്ത്യയുടെ ആശ്വാസ ഗോളും കണ്ടെത്തി.
ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയെയാണ് ജര്‍മനി നേരിടുക. നേരത്തെ ആറ് തവണ ചാമ്പ്യന്മാരായിട്ടുള്ള ടീമാണ് ജര്‍മനി.അതേസമയം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഫ്രാന്‍സാണ് ഇന്ത്യയുടെ എതിരാളി.
also read: 'എപ്പോഴും യുണൈറ്റഡ് ആരാധകന്‍'; 15 വര്‍ഷത്തെ ബന്ധത്തിന് തിരശീലയിട്ട് കാരിക്ക്
ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കലാശപ്പോരാട്ടത്തിനെത്തിയത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം