ഹൈദരാബാദ്: പുരുഷ ഇന്ത്യന്‍ ഹോക്കി താരങ്ങളുടെ പരിശീലനം ഈ മാസം അഞ്ചിന് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് മൂന്നാഴ്‌ചത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ പരിശീലനത്തിനായി ക്യാമ്പുകളിലേക്ക് എത്തുന്നത്.
പരിശീലനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം; ശ്രീജേഷ് ഉള്‍പ്പെടെ ക്യാമ്പിലേക്ക് - ഹോക്കി ക്യാമ്പ് തുടങ്ങി വാര്‍ത്ത
മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 33 അംഗ സംഘമാണ് ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ നടക്കുന്ന പരിശീലനത്തിന്‍റെ ഭാഗമാകുക
മലയാളി താരവും ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ്, നായകന്‍ മന്‍പ്രീത് സിങ് തുടങ്ങി 33 അംഗ സംഘം ക്യാമ്പിന്‍റെ ഭാഗമാകും. ബംഗളൂരുവിലെ സായി കേന്ദ്രത്തിലെത്തുന്ന താരങ്ങള്‍ കൊവിഡ് 19 മാനദണ്ഡങ്ങളുടെ ഭാഗമായി ക്വാറന്‍റൈനില്‍ പ്രവേശിച്ച ശേഷമാകും പരിശീലനം ആരംഭിക്കുകയെന്ന് പരിശീലകന്‍ ഗ്രഹാം റെഡ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ 12 വരെയാണ് നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടീം അവസാനമായി ഒരു ടൂര്‍ണമെന്‍റിന്‍റെ ഭാഗമായത്. ഹോക്കി പ്രോ ലീഗിന്‍റെ ഭാഗമായി നടന്ന മത്സരത്തില്‍ അന്ന് ഓസ്‌ട്രേലിയ ആയിരുന്നു എതിരാളികള്‍.