കേരളം

kerala

ETV Bharat / sports

പത്മശ്രീ ബെല്‍ബീര്‍ സിങ്ങിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം

ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം പത്മശ്രീ ബെല്‍ബീര്‍ സിങ്ങിന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഛണ്ഡീഗഡിലെ സെക്‌ടർ 25-ല്‍ സംസ്‌കരിച്ചു

By

Published : May 25, 2020, 7:39 PM IST

belbir singh news  hockey news  ബെല്‍ബീര്‍ സിങ് വാർത്ത  ഹോക്കി വാർത്ത
ബെല്‍ബീര്‍ സിങ്

ചണ്ഡീഗഡ്‌: ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം പത്മശ്രീ ബെല്‍ബീര്‍ സിങ്ങിന് വിട നല്‍കി രാജ്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഛണ്ഡീഗഡിലെ സെക്‌ടർ 25-ല്‍ സംസ്‌കരിച്ചു. സെക്‌ടർ 36-ലെ വീട്ടില്‍ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രമുഖർ അന്ത്യാഞ്‌ജലി അർപ്പിച്ചു.

95 വയസായിരുന്നു. തിങ്കളാഴ്‌ച രാവിലെ 6.30ന് മൊഹാലി ഫോര്‍ട്ടീസ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന്‌ തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ലഭിച്ച ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഒരാളായിരുന്നു. 1975-ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം.

പത്മശ്രീ ബെല്‍ബീര്‍ സിങ്ങിന്‍റെ പാർപ്പിടം.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മെയ്‌ 8നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വീട്ടില്‍ മകൾക്കും പേരക്കുട്ടിക്കുമൊപ്പമായിരുന്നു താമസം. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.

ABOUT THE AUTHOR

...view details