ന്യൂഡല്‍ഹി: മുൻ അന്താരാഷ്ട്ര അമ്പയർ സുരേഷ് കുമാർ താക്കൂർ (51) കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചതായി ഹോക്കി ഇന്ത്യ അറിയിച്ചു. ശനിയാഴ്ച മൊഹാലിയിലയിരുന്നു അന്ത്യം. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്രോ നിങോംബം പറഞ്ഞു.
കൊവിഡ് : ഹോക്കി അമ്പയർ സുരേഷ് കുമാർ താക്കൂർ അന്തരിച്ചു
ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ഫോർ-നാഷണൽ ടൂർണമെന്‍റ്, മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന അസ്ലാൻ ഷാ ഹോക്കി ടൂർണമെന്‍റ് എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
'അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അമ്പയറായിരുന്നു സുരേഷ് കുമാർ താക്കൂർ, ഹോക്കി പിച്ചിൽ അദ്ദേഹത്തിന്‍റെ അസാന്നിധ്യം വലിയ രീതിയില്‍ പ്രകടമാകും. സുരേഷിന്‍റെ കുടുംബാംഗങ്ങൾക്ക് ഹോക്കി ഇന്ത്യ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, അവർക്ക് ഈ ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന'തായും ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്രോ നിങോംബം പറഞ്ഞു.
ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ഫോർ-നാഷണൽ ടൂർണമെന്‍റ്, മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന അസ്ലൻ ഷാ ഹോക്കി ടൂർണമെന്‍റ് എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2013 ലും 2014 ലും നടന്ന ഹോക്കി ഇന്ത്യ ലീഗ് മത്സരങ്ങളിലും അമ്പയറായിരുന്നു.